4 വൻകരകളുടെ പ്രാതിനിധ്യവുമായി ഗ്രൂപ്പ് എ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

4 വൻകരകളുടെ പ്രാതിനിധ്യവുമായി ഗ്രൂപ്പ് എ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2018, 04:05 pm IST
Facebook
Twitter
WhatsAppTelegram

നാലു വൻകരകളുടെ പ്രതിനിധ്യമാണ് ഗ്രൂപ്പ് എ യെ ശ്രദ്ധേയമാക്കുന്നത്. ലാറ്റിനമേരിക്കൻ ഫുട്ബോളിന്‍റെ പേരും പെരുമയുമായി യുറുഗ്വായ്, ഏഷ്യൻ സാന്നിദ്ധ്യമറിയിക്കാൻ സൗദി അറേബ്യ, ആഫ്രിക്കൻ കരുത്തായി ഈജിപ്ത്, ആതിഥേയരായ റഷ്യ.

പ്രീക്വാർട്ടറിലേക്ക് മുന്നേറാൻ ഗ്രൂപ്പ് എ യിലെ നാലു ടീമുകൾക്കും സാധ്യത ഏറെ. ഓസ്കർ ടബരേസിന്‍റെ പരിശീലനക്കളരിയിൽ തുടർച്ചയായ മൂന്നാം ലോകകപ്പിന് ഇറങ്ങുന്ന യുറുഗ്വായ്‌ക്ക് കരുത്താകുന്നത് ലോകോത്തര സ്ട്രൈക്കർമാരായ എഡിസൻ കവാനിയുടേയും ലൂയി സുവാരസിയും സാന്നിദ്ധ്യം തന്നെ.

പരിചയ സന്പന്നനായ ഗോൾകീപ്പർ ഫെ‍ർണാൻഡോ മ്യൂസ്ലേര, സെന്‍റർ ബാക്കായ ജോസ് മരിയ ജിമിനെ, ഡിഗോ ഗോഡിൻ എന്നിവരുടെ സാന്നിദ്ധ്യം കരുത്താകും. പിഎസ്ജിയ്‌ക്കായി കവാനിയും ബാഴ്സലോണയുടെ മുന്നേറ്റത്തിൽ സുവാരസും പുറത്തെടുത്ത മികച്ച പ്രകടനം രാജ്യത്തിനായി കാഴ്ചവച്ചാൽ യുറുഗ്വായ്‌ക്ക് അനായാസം പ്രീക്വാർട്ടറിലെത്താം.

28 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ലോകകപ്പ് പോരാട്ടത്തിനിറങ്ങുന്ന ഈജിപ്തിന്‍റെ തുറുപ്പ് ചീട്ട് സൂപ്പർ താരം മുഹമ്മദ് സലായാണ്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പരുക്കേറ്റ് മടങ്ങിയ സലാ കന്നിലോകകപ്പിനായി കരുത്തോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനായി പുറത്തെടുത്ത മികവ് ആവർത്തിച്ചാൽ ഈജിപ്തിനും പ്രീക്വാർട്ടറിലെ ആഫ്രിക്കൻ സാന്നിദ്ധ്യമാകാം. സലാ ടീമിലുണ്ടെങ്കിലും പ്രതിരോധ തന്ത്രങ്ങളിലൂന്നിയാകും പരിശീലകൻ ഹെക്ടർ കൂപ്പർ ടീമിനെ അണിനിരത്തുക. എൽ ഹദാരിയാണ് ടീമിനെ നയിക്കുന്നത്.

ഏഷ്യൻ യോഗ്യതാ റൗണ്ടിലെ മികച്ച പ്രകടനം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സൗദി അറേബ്യ.

ലോകകപ്പിനെ ആവേശത്തോടെ വരവേൽക്കാനൊരുങ്ങുന്ന സ്വന്തം നാട്ടുകാർക്കുമുന്നിൽ മികച്ച പ്രകടനം പുറത്തെടുക്കാനാണ് സ്റ്റാനിസ്ലാവ് ചെർഷസോവിന്‍റെ സംഘം ലക്ഷ്യമിടുന്നത്. റഷ്യൻ യുവനിരയിൽ സഹോദരങ്ങളായ അലക്സി മിറാൻചുക്, ആന്‍റൻ മിറാൻചുകിനുമൊപ്പം അലക്സാണ്ടർ ഗോളോവിനും ബൂട്ടുകെട്ടും.

ഗ്രൂപ്പ് എ നാലിൽ നിന്നും രണ്ടിലേക്ക് ചുരുങ്ങുമ്പോൾ യുറുഗ്വൈയ്‌ക്കൊപ്പം മുന്നേറുക ഈജിപ്തോ, സൗദി അറേബ്യയോ, അതോ ആതിഥേയ രാജ്യമായ റഷ്യയോ എന്നത് കാത്തിരുന്ന് കാണാം…

Tags: FIFA 2018 Groups
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

ശബരിമല തീർഥാടകർക്ക് ആശ്വാസം; മണ്ഡലപൂജയ്‌ക്ക് 461 ബസുകൾ, മകരവിളക്കിന് 561 പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

യുവാവ് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിക്കാൻ സഹായിച്ച അയൽവാസിയും മരിച്ചു;

ലഹരിവ്യാപനം പിടിച്ചുകെട്ടാനാകാതെ പഞ്ചാബ് സർക്കാർ; പർവീന്ദർ സിംഗ് ജോട്ടയുടെ കൊലപാതകത്തിൽ റിപ്പോർട്ട് തേടുമെന്ന് അമിത് ഷാ

മാസപ്പടി കേസ് ; പിണറായിയും റിയാസും സുപ്രീംകോടതിയിൽ അപ്പീൽ നൽകി, അടിയന്തര പരിഗണനയ്‌ക്ക് വിസമ്മതിച്ച് കോടതി

രാഹുലിനെതിരായ വിമർശനം ; ആര്‍ ശ്രീലേഖയെ വേട്ടയാടാൻ കേരള സർക്കാരിന്റെ നീക്കം; സ്വന്തം മന്ത്രിമാരെ പോലും തള്ളിമാറ്റി താണ്ഡവമാടിയെന്നു പറഞ്ഞതിന് കേസെടുക്കാന്‍ നിര്‍ദേശം

കൂടത്തിൽ കേസ്: ജയമാധവൻ നായരെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാൻ; രവീന്ദ്രൻ നായർക്കെതിരെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികൾ ഗുരുഗ്രാമിൽ മരിച്ച നിലയിൽ

‘ബംഗ്ലാദേശ് മോഡൽ കലാപവും ഭരണകൂടത്തെ അട്ടിമറിക്കലുമാണ് ലക്ഷ്യം’; ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമം; കോൺഗ്രസിനും ഇൻഡി സഖ്യത്തിനുമെതിരെ രാജ്‌നാഥ് സിംഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies