ലോകകപ്പിലെ ആദ്യ നാലിലൊന്നാകാൻ ആഫ്രിക്കൻ ടീമുകൾ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലോകകപ്പിലെ ആദ്യ നാലിലൊന്നാകാൻ ആഫ്രിക്കൻ ടീമുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2018, 05:16 pm IST
Facebook
Twitter
WhatsAppTelegram

ലോകകപ്പിൽ ആദ്യമായി സെമിഫൈനലിലെത്തുക ലക്ഷ്യമിട്ടാണ് ആഫ്രിക്കൻ ടീമുകൾ റഷ്യയിൽ പന്ത് തട്ടാനിറങ്ങുന്നത്. ഈജിപ്റ്റും സെനഗലും നൈജീരിയയും അടങ്ങുന്ന ആഫ്രിക്കൻ ടീമുകൾ ഏത് ടീമിനേയും കെട്ടുകെട്ടിക്കാൻ പോകുന്നവരാണ്.

വന്യമായ വേഗവും ആക്രമണവും. ഗർവോടെ വരുന്നവരെ മിന്നലാക്രമണങ്ങളിലൂടെ അടിതെറ്റിക്കുക. വന്മല പോലെ പ്രതിരോധക്കോട്ട കെട്ടി തടുക്കുക. റഷ്യയിലെ പുൽമൈതാനങ്ങളിൽ അത്ഭുതങ്ങളുടെ ചെപ്പ് തുറക്കാനാണ് ആഫ്രിക്കൻ ടീമുകളുടെ വരവ്.

യൂറോപ്പിലേയും ലാറ്റിനമേരിക്കയിലേയും വമ്പന്മാരെ ഞെട്ടിച്ചവരാണ് ആഫ്രിക്കൻ കരുത്തർ. കളി ശൈലികളുടെ വൈവിദ്ധ്യമെന്ന് വീമ്പിളക്കിയവരെ പല തവണ കെട്ടുകെട്ടിച്ചു. മരണ ഗ്രൂപ്പുകളിൽ നിന്ന് പ്രബലരെ പുറംതള്ളി. കറുത്ത കുതിരകളെന്ന് മാത്രം വിളിച്ചവരെ കപ്പ് ഫേവിറിറ്റുകളെന്ന് വിളിപ്പിക്കാനാണ് ഇത്തവണ ബൂട്ട് കെട്ടുന്നത്.

ആദ്യം ക്വാട്ടറിന്‍റെ കടമ്പ കടക്കുക. കാമറൂണും ഘാനയും അവസാന എട്ടിന്‍റെ കടമ്പയിൽ തട്ടി വീണവരാണ്. റോജർ മില്ലയുടേയും ജോർജ് വിയയുടേയും ദിദിയർ ദ്രോഗ്‍ബയുടേയും പിന്മാഗികളുടേയും ലക്ഷ്യം സെമിയാണ്. ആദ്യ നാലിലൊന്നാകാൻ തന്നെയാണ് ഈജിപ്റ്റ്, ടുണീഷ്യ, മൊറാക്കോ, നൈജീരിയ, സെനഗൽ ടീമുകൾ ആഫ്രിക്കയുടെ പതാകയേന്തുന്നത്.

മുഹമ്മദ് സലായും സാദിയോ മാനോയും ലോകകപ്പിലേക്ക് പിച്ചവെക്കുന്നു. പ്രതീക്ഷകളുടെ കൊമ്പത്താണ് ആരാധകർ. സലായുടെ ചിറകിൽ പറന്നുയരാനാണ് ഈജിപ്റ്റ് കൊതിക്കുന്നത്. യോഗ്യതാ മത്സരങ്ങളിൽ ഈജിപ്ഷ്യൻ മെസിയുടെ ബൂട്ടുകളിൽ നിന്ന് വല തുളച്ച് കയറിയത് അഞ്ച് തവണ. പ്രീമിയർ ലീഗിലെ ഗോൾദാഹം റഷ്യയിലും ആവർത്തിച്ചാൽ ഫറവോകളുടെ നാട്ടുകാർ യൂറോപ്യൻ- ലാറ്റിനമേരിക്കൻ ടീമുകളുടെ വഴി അടയ്‌ക്കും.

ഗ്രൂപ്പ് എയിൽ റഷ്യയോടും യുറഗ്വായോടും സൗദി അറേബ്യയോടുമാണ് പടവെട്ടേണ്ടത്. ലവൻഡോവസ്‍കിയുടെ പോളണ്ടും ജെയിംസ് റോഡ്രിഗസിന്‍റെ കൊളംബിയയും ഉൾപ്പെട്ട ഗ്രൂപ്പ് എച്ചിലാണ് സെനഗൽ.

മുഹമ്മദ് സലായുടെ ലിവർപൂളിലെ സഹതാരം സാദിയോ മാനോയുടെ കാലുകളിലാണ് എൽഹാജി ദിയൂഫിന്‍റെ നാട്ടുകാരുടെ പ്രതീക്ഷ. 2002ൽ ഫ്രാൻസിനെ അട്ടിമറിച്ചത് പോലുള്ളൊരു ജയം. മൂന്ന് തവണ നോക്കൗട്ട് റൗണ്ടിലെത്തിയ നൈജീരയ്‌ക്ക് ആദ്യ റൗണ്ടിൽ കളിക്കേണ്ടത് അർജന്‍റീനയും ക്രൊയേഷ്യയും ഐസ്‍‍ലൻഡും ഉൾപ്പെട്ട ഗ്രൂപ്പ് ഡിയിലാണ്.

ടുണീഷ്യയും മൊറോക്കോയുമാണ് ആഫ്രിക്കയിലെ മറ്റ് പ്രതിനിധികൾ. കപ്പെടുത്തില്ലെങ്കിലും കളിയഴകിലൂടെ ത്രസിപ്പിക്കുന്ന പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

ശബരിമല തീർഥാടകർക്ക് ആശ്വാസം; മണ്ഡലപൂജയ്‌ക്ക് 461 ബസുകൾ, മകരവിളക്കിന് 561 പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

യുവാവ് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിക്കാൻ സഹായിച്ച അയൽവാസിയും മരിച്ചു;

ലഹരിവ്യാപനം പിടിച്ചുകെട്ടാനാകാതെ പഞ്ചാബ് സർക്കാർ; പർവീന്ദർ സിംഗ് ജോട്ടയുടെ കൊലപാതകത്തിൽ റിപ്പോർട്ട് തേടുമെന്ന് അമിത് ഷാ

മാസപ്പടി കേസ് ; പിണറായിയും റിയാസും സുപ്രീംകോടതിയിൽ അപ്പീൽ നൽകി, അടിയന്തര പരിഗണനയ്‌ക്ക് വിസമ്മതിച്ച് കോടതി

രാഹുലിനെതിരായ വിമർശനം ; ആര്‍ ശ്രീലേഖയെ വേട്ടയാടാൻ കേരള സർക്കാരിന്റെ നീക്കം; സ്വന്തം മന്ത്രിമാരെ പോലും തള്ളിമാറ്റി താണ്ഡവമാടിയെന്നു പറഞ്ഞതിന് കേസെടുക്കാന്‍ നിര്‍ദേശം

കൂടത്തിൽ കേസ്: ജയമാധവൻ നായരെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാൻ; രവീന്ദ്രൻ നായർക്കെതിരെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികൾ ഗുരുഗ്രാമിൽ മരിച്ച നിലയിൽ

‘ബംഗ്ലാദേശ് മോഡൽ കലാപവും ഭരണകൂടത്തെ അട്ടിമറിക്കലുമാണ് ലക്ഷ്യം’; ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമം; കോൺഗ്രസിനും ഇൻഡി സഖ്യത്തിനുമെതിരെ രാജ്‌നാഥ് സിംഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies