ലണ്ടന്‍: മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സനത് ജയസൂര്യയ്ക്ക് രണ്ടു വര്‍ഷത്തെ വിലക്ക്. ഐസിസി ആണ് വിലക്കേര്‍പ്പെടുത്തിയത്. ഐസിസിയുടെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചതിനാലാണ് നടപടി. ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളിലും ഇടപെടാന്‍ പാടില്ലെന്ന് ഐസിസി അറിയിച്ചു.
ദേശീയ ടീമിന്റെ സെലക്ഷന് കമ്മറ്റി ചെയര്‍മാനായിരുന്ന കാലത്തുണ്ടായ ആഴിമതിയാരോപണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണവുമായി സഹകരിക്കാതിരിക്കുക, അന്വേഷണ സംഘത്തിന് തടസ്സം നില്ക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഐസിസി യുടെ അഴിമതി വിരുദ്ധ ചട്ടങ്ങള്‍ അനുസരിച്ച് വിലക്കേര്‍പ്പെടുത്തിയത്. അന്വേഷണ സംഘത്തിന് തന്റെ സിം കാര്‍ഡ് കൈമാറിയില്ലെന്നതാണ് അടിയന്തര നടപടിക്കാധാരം.
അതേസമയം, വ്യക്തിപരമായ വിവരങ്ങള്‍ ഉള്ളതിനാലാണ് സിം കൈമാറാത്തതെന്നാണ് ജയസൂര്യയുടെ വിശദീകരണം. കളിയില്‍ സത്യസന്ധത പുലര്‍ത്തിയിരുന്നുവെന്ന് ജയസൂര്യ വ്യക്തമാക്കി.
എന്നാല്‍, ജയസൂര്യയുടെ നിലപാട് തൃപ്തമല്ലെന്ന് കണ്ടാണ് നടപടിയെടുത്തതെന്ന് ഐസിസി ജനറല്‍ മാനേജര്‍ അലക്സ് മാര്‍ഷല്‍ വ്യക്തമാക്കി.
2017 ജൂലായില്‍ സിംബാവേയ്ക്കെതിരേ നടന്ന ഏകദിന പരമ്പരയിലെ നാലാം ഏകദിനവുമായി ബന്ധപ്പെട്ടാണ് അന്ന് സെലക്ഷന് കമ്മിറ്റി ചെയര്‍മാനായിരുന്ന ജയസൂര്യക്കെതിരെ അന്വേഷണം നടത്തുന്നത്.