ടി വി ഷോക്കിടയിലെ വിവാദ പരാമർശം; പാണ്ഡ്യക്കും രാഹുലിനും 20 ലക്ഷം രൂപ പിഴ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ടി വി ഷോക്കിടയിലെ വിവാദ പരാമർശം; പാണ്ഡ്യക്കും രാഹുലിനും 20 ലക്ഷം രൂപ പിഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2019, 06:58 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രമുഖ ടി വി ഷോയായ കോഫി വിത്ത് കരണിലെ വിവാദ പരാമർശങ്ങൾക്ക് ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യക്കും കെ എൽ രാഹുലിനും 20 ലക്ഷം രൂപ പിഴ. ബിസിസിഐ ഓംബുഡ്സ്മാൻ ഡി കെ ജയിനാണ് ഇരുവർക്കും പിഴ വിധിച്ചത്.

സസ്പെൻഷൻ കാലയളവിൽ അഞ്ച് ഏകദിന മത്സരങ്ങൾ ഇരുവർക്കും നഷ്ടമായിരുന്നു. സംഭവത്തിൽ ഇരുവരും നിരുപാധികം മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഇവർക്കെതിരായി കൂടുതൽ നടപടികൾ സ്വീകരിക്കുന്നില്ലെന്നും ഡി കെ ജയിൻ അറിയിച്ചു.

ടി വി ഷോക്കിടയിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയെന്നതായിരുന്നു ഇരുവർക്കുമെതിരെ ഉയർന്ന ആരോപണം.

പിഴ എപ്രകാരം അടയ്‌ക്കണമെന്നതിനെക്കുറിച്ചും കൃത്യമായ മാർഗനിർദ്ദേശങ്ങൾ താരങ്ങൾക്ക് നൽകിയുട്ടുണ്ട്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരമൃത്യു വരിച്ച പത്ത് അർദ്ധസൈനികരുടെ വിധവകൾക്ക് ഒരു ലക്ഷം രൂപ വീതം നൽകണം. കാഴ്ചപരിമിതരുടെ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കാനായി ബിസിസിഐ രൂപീകരിച്ച ഫണ്ടിലേക്ക് പത്ത് ലക്ഷം രൂപ നൽകണം. തുക മുഴുവൻ നാലാഴ്ചയ്‌ക്കകം അടച്ചിരിക്കണം. അല്ലാത്ത പക്ഷം ഇരുവരുടെയും മത്സര വരുമാനത്തിൽ നിന്ന് ബിസിസിഐ പണം ഈടാക്കും.

ഇന്ത്യയുടെ ലോകകപ്പ് ടീമിൽ അംഗങ്ങളാണ് ഇരുവരും. ഇരുപത്തിയഞ്ച് വയസ്സുകാരനായ പാണ്ഡ്യയും ഇരുപത്തിയേഴുകാരനായ രാഹുലും സുപ്രീം കോടതി നിയോഗിച്ച ഓംബുഡ്സ്മാന് മുന്നിൽ ഈ മാസമാദ്യം ഹാജരായി മൊഴി നൽകിയിരുന്നു. വിധി വന്നതോടെ താരങ്ങളുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് തൽക്കാലം ഭീഷണിയില്ല.

ഓസ്ട്രേലിയൻ പര്യടനത്തിനിടെയായിരുന്നു രാഹുലും പാണ്ഡ്യയും വിവാദ പരാമർശങ്ങൾ നടത്തിയത്. സംഭവം വിവാദമായതോടെ ഇരുവരെയും ഇന്ത്യൻ ടീമിൽ നിന്ന് താത്കാലികമായി സസ്പെൻഡ് ചെയ്തിരുന്നു.

വിവാദ പ്രസ്താവനക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നതിനെ തുടർന്നായിരുന്നു ബിസിസിഐയുടെ നടപടി.

‘ക്രിക്കറ്റ് താരങ്ങൾ സമൂഹത്തെ വലിയ തോതിൽ സ്വാധീനിക്കുന്നുണ്ട്, പ്രത്യേകിച്ച് ചെറുപ്പക്കാരെ. സമൂഹത്തിലെ ഒരു വലിയ വിഭാഗം യുവജനങ്ങൾ ഇവരെ മാതൃകയാക്കാറുണ്ട്.  സമൂഹത്തെ സ്വാധീനിക്കാൻ ശേഷിയുള്ള ഈ യുവാക്കൾ തങ്ങളുടെ കേളീശൈലിക്കൊപ്പം സ്വഭാവത്തിലും പെരുമാറ്റത്തിലും കൂടി മാന്യത പുലർത്തേണ്ടതാണ്. അത് കൊണ്ട് തന്നെ തങ്ങളുടെ വാക്കുകൾ ഇവർ സൂക്ഷിച്ച് പ്രയോഗിക്കേണ്ടതാണ്.’ ഡി കെ ജയിൻ വ്യക്തമാക്കി.

Share
Tweet
SendShare

More News from this section

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

Latest News

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies