ബാംഗ്ലൂര്‍: പോയിന്റ് പട്ടികയില്‍ പിന്തള്ളപ്പെട്ടെങ്കിലും അവസാന ശ്വാസം വരെ പൊരുതുകയാണ് കോഹ്ലിയും സംഘവും.തുടര്‍ച്ചയായ തോല്‍വികളില്‍ നിന്നും ബാംഗ്ലൂര്‍ വിജയ വഴിയില്‍ തിരിച്ചെത്തിയതില്‍ ആരാധകര്‍ക്ക് ആശ്വസിക്കാം.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ എബി ഡിവില്ല്യേഴ്‌സിന്റെ ബാറ്റിംഗ് മികവില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 202 എന്ന കൂറ്റന്‍ സ്‌കോര്‍.മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് 7 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.ബാംഗ്ലൂരിന് 17 റണ്‍സ് ജയം.
44 പന്തില്‍ 82 റണ്‍സ് നേടിയ എബി ഡിവില്ല്യേഴസിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ബാംഗ്ലൂര്‍ സ്‌കോര്‍ 200 കടത്തിയത്.34 പന്തില്‍ 46 റണ്‍സുമായി മാര്‍ക്കസ് സ്റ്റോയിനസ് ഡിവില്ല്യേഴ്‌സിന് മികച്ച പിന്തുണ നല്‍കി.പാര്‍ഥിവ് പട്ടേല്‍ 46 റണ്‍സ് എടുത്തു.4 ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 1 വിക്കറ്റ് വീഴ്‌ത്തിയ രവിചന്ദ്രന്‍ അശ്വിനു മാത്രമാണ് ബാംഗ്ലൂര്‍ ബാറ്റ്‌സ്മാന്‍മാരെ പിടിച്ചുനിര്‍ത്താനായത്.
മറുപടി ബാറ്റിംഗില്‍ പഞ്ചാബിന് ഓപ്പണര്‍ ക്രിസ് ഗെയ്‌ലിനെ തുടക്കത്തിലേ നഷ്ടമായി.28 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത നിക്കോളാസാണ് ടോപ് സ്‌കോറര്‍.കെ.എല്‍.രാഹുല്‍ 42 റണ്‍സെടുത്തു.ബാംഗ്ലൂരിന് വേണ്ടി ഉമേഷ് യാദവ് മൂന്നും സയ്‌നി രണ്ടു വിക്കറ്റും വീഴ്‌ത്തി.
ജയത്തോടെ പോയിന്റ് പട്ടികയില്‍ ബാംഗ്ലൂര്‍ ഏഴാം സ്ഥാനത്താണ്.10 കളികളില്‍ 5 വിജയവുമായി പഞ്ചാബ് അഞ്ചാം സ്ഥാനത്താണ്.















