ബംഗളൂരൂ: ഐപിഎല്ലിൽ പ്ലേ ഓഫ് പ്രവേശനത്തിനായി സൺ റൈസേഴ്സ് ഹൈദരാബാദിന് കാത്തിരിക്കണം. നിർണായക മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് തോൽവി വഴങ്ങിയതോടെയാണ് ഹൈദരാബാദിന്റെ പ്ലേഓഫ് പ്രവേശനം ത്രിശങ്കുവിലായത്. സീസണിലെ അവസാന മത്സരത്തിൽ ഹെറ്റ്മെയറിന്റെ വെടിക്കെട്ടിൽ നാല് വിക്കറ്റിനായിരുന്നു ബാംഗ്ലൂരിന്റെ ജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ നഷ്ടത്തിൽ 175 റൺസെടുത്തു. 43 പന്തിൽ 70 റൺസെടുത്ത നായകൻ കെയ്ൻ വില്യംസണിന്റെ ബാറ്റിംഗ് മികവിലായിരുന്നു സൺ റൈസേഴ്സ് മികച്ച സ്കോർ സ്വന്തമാക്കിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് വിജയം സമ്മാനിച്ചത് ഫോമിലേക്ക് തിരിച്ചെത്തിയ ഹെറ്റ്‌മെയറിന്റെ വെടിക്കെട്ട് ബാറ്റിംഗാണ്. 47 പന്തില്‍ നാല് ഫോറും ആറു സിക്‌സും സഹിതമാണ് ഹെറ്റ്‌മെയര്‍ 75 റണ്‍സ് എടുത്തത്. 48 പന്തില്‍ 65 റണ്‍സുമായി ഗുര്‍കീറത് സിംഗ് ഹെറ്റ്‌മെയറിന് പിന്തുണ നല്‍കി.















