അവസാന മത്സരത്തില്‍ ചെന്നൈക്കെതിരെ പഞ്ചാബിന് 6 വിക്കറ്റ് വിജയം
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

അവസാന മത്സരത്തില്‍ ചെന്നൈക്കെതിരെ പഞ്ചാബിന് 6 വിക്കറ്റ് വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2019, 08:41 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഡ്: ടൂര്‍ണമെന്റില്‍ നിന്നും നേരത്തെ തന്നെ പുറത്തായ കിംഗ്‌സ് ഇലവന്‍ പഞ്ചാബും ക്വാളിഫയര്‍ ഉറപ്പിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മില്‍ നടന്ന മത്സരത്തില്‍ പഞ്ചാബിന് വിജയം. ജയത്തോടെ അവസാന സ്ഥാനക്കാരെന്ന ചീത്തപ്പേര് ഒഴിവാക്കാന്‍ പഞ്ചാബിന് കഴിഞ്ഞു. എന്നാല്‍ തോറ്റെങ്കിലും റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

സ്‌കോര്‍: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ്. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് 18 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ്.

ടോസ് നേടിയ പഞ്ചാബ് ചെന്നൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഓപ്പണര്‍ ഫാഫ് ഡുപ്ലസിയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ചെന്നൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 55 പന്തില്‍ 96 റണ്‍സ് നേടിയ ഡുപ്ലസിയ്‌ക്ക് സുരേഷ് റെയ്‌ന (53) ഉറച്ച പിന്തുണ നല്‍കി. എന്നാല്‍ 12 പന്ത് നേരിട്ട ധോണിക്ക് വെറും 10 റണ്‍സ് നേടാനെ സാധിച്ചുള്ളു. പഞ്ചാബിനായി മുഹമ്മദ് ഷമി 2 വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ സാം കറന്‍ 35 റണ്‍സ് വഴങ്ങി 3 വിക്കറ്റ് സ്വന്തമാക്കി.

171 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച പഞ്ചാബിന്റെ തുടക്കം ഗംഭീരമായിരുന്നു. പതിവിന് വിപരീതമായി ക്രിസ് ഗെയ്ല്‍ കരുതലോടെ കളിച്ചപ്പോള്‍ ആക്രമണത്തിന്റെ ചുമതല കെ.എല്‍.രാഹുല്‍ ഏറ്റെടുക്കുകയായിരുന്നു. ഗെയില്‍ 28 പന്തില്‍ നിന്ന് 28 റണ്‍സ് നേടിയപ്പോള്‍ രാഹുല്‍ 36 പന്തില്‍ 71 റണ്‍സ് എടുത്തു. ചെന്നൈക്കായി ഹര്‍ഭജന്‍ സിംഗ് 4 ഓവറില്‍ 57 റണ്‍സ് വഴങ്ങി 3 വിക്കറ്റ് സ്വന്തമാക്കി.

Share
Tweet
SendShare

More News from this section

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

Latest News

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies