ചാംപ്യന്‍സ് ലീഗിലെ തോല്‍വിക്ക് പിന്നാലെ മെസ്സിയെ സ്‌റ്റേഡിയത്തില്‍ 'മറന്നു വെച്ച്' ബാഴ്‌സലോണ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ചാംപ്യന്‍സ് ലീഗിലെ തോല്‍വിക്ക് പിന്നാലെ മെസ്സിയെ സ്‌റ്റേഡിയത്തില്‍ ‘മറന്നു വെച്ച്’ ബാഴ്‌സലോണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2019, 07:59 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് രണ്ടാംപാദ സെമി ഫൈനലില്‍ ആന്‍ഫീല്‍ഡിലെ ലിവര്‍പൂളിന്റെ പോരാട്ട വീര്യത്തിന് മുന്നില്‍ മുട്ടുമടക്കിയ ബാഴ്‌സലോണ മറ്റൊരു നാണക്കേടുമായാണ് ചാംപ്യന്‍സ് ലീഗിനോട് യാത്ര പറഞ്ഞത്. നായകനും ബാഴ്‌സലോണ കണ്ട എക്കാലത്തെയും മികച്ച കളിക്കാരനുമായ ലയണല്‍ മെസ്സിയെ കൂട്ടാതെയാണ് മത്സര ശേഷം ടീം സ്റ്റേഡിയം വിട്ടത്.

സമ്മര്‍ദ്ദമോ സങ്കടമോ, ഇതില്‍ ഏതായാലും ബാഴ്‌സലോണ മറന്നത് സാക്ഷാല്‍ ലയണല്‍ മെസ്സിയെയാണ്. മത്സര ശേഷം മെസ്സി ഉത്തേജക മരുന്ന് പരിശോധനക്ക് വിധേയനായിരുന്നു. പതിവിലുമധികം നീണ്ടു നിന്ന പരിശോധനക്കിടയില്‍ സ്വന്തം ടീം വിമാനത്താവളത്തിലേക്ക് യാത്രയായ വിവരം മെസ്സി അറിഞ്ഞില്ല. പിന്നീട് പ്രത്യേക യാത്രാ സംവിധാനം ഒരുക്കിയാണ് മെസ്സിയെ വിമാനത്താവളത്തിലെത്തിച്ചത്.

ആദ്യപാദ സെമി ഫൈനലില്‍ മെസ്സി മാജിക്കിലായിരുന്നു ബാഴ്‌സലോണക്ക് 3 ഗോളിന്റെ ലീഡ് ലഭിച്ചിരുന്നത്. എന്നാല്‍ ലിവര്‍പൂളിന്റെ തട്ടകത്തിലെത്തിയപ്പോള്‍ കളി മാറി. 4 ഗോള്‍ മടക്കി ലിവര്‍പൂള്‍ മത്സരം ബാഴ്‌സയില്‍ നിന്നും പിടിച്ചെടുക്കുമ്പോള്‍ ആ കാഴ്‌ച്ച കണ്ട് നില്‍ക്കാനേ മെസ്സിക്കായുള്ളൂ. ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായെങ്കിലും 12 ഗോളുകളോടെ മെസ്സി തന്നെയാണ് ടോപ് സ്‌കോറര്‍.

Share103
Tweet
SendShare

More News from this section

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

Latest News

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies