വിശാഖപട്ടണം: യുവത്വത്തെ പരിചയ സമ്പത്തുകൊണ്ട് നേരിട്ട ചെന്നൈ ഡല്‍ഹി ക്യാപിറ്റല്‍സിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി ഐപിഎല്‍ ഫൈനലില്‍ പ്രവേശിച്ചു. ആരാധകര്‍ കാത്തിരുന്ന സ്വപ്ന ഫൈനലില്‍ ഞായറാഴ്ച്ച ചെന്നൈ സുപ്പര്‍ കിംഗ്സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. ഹൈദരാബാദിലാണ് മത്സരം.
സ്കോര്‍: മുംബൈ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 147. ചെന്നൈ 19 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 151
ടോസ് നേടിയ ചെന്നൈ ഡല്‍ഹിയെ ബാറ്റിംഗിനയക്കുകയായിരുന്നു. 25 പന്തില്‍ 38 റണ്‍സ് നേടിയ റിഷഭ് പന്താണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. 27 റണ്‍സ് നേടിയ കോളിന് മന്റോക്ക് മാത്രമാണ് ഡല്‍ഹി നിരയില്‍ പിടിച്ചു നില്‍ക്കാനായത്. നേരിട്ട 3 പന്തില്‍ 10 റണ്‍സ് നേടിയ ഇഷാന്ത് ശര്‍മ്മയാണ് ടീമിന്റെ സ്കോര്‍ 140 കടത്തിയത്.
ചെന്നൈക്കു വേണ്ടി ദീപക് ചഹര്‍, ഹര്ഭജന് സിംഗ്, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ 2 വിക്കറ്റ് വീതം നേടി.
148 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ തുടക്കം സാവധാനമായിരുന്നു. ഓപ്പണര്‍മാരായ ഫാഫ് ഡുപ്ലസിയും (50) ഷെയ്ന് വാട്സണും(50) മികച്ച തുടക്കമാണ് ചെന്നൈക്ക് നല്‍കിയത്. സുരേഷ് റെയ്ന 11 റണ്‍സ് നേടിയപ്പോള്‍ അമ്പാട്ടി റായിഡു 20 റണ്‍സ് നേടി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി 9 റണ്‍സെടുത്ത് പുറത്തായി.
ഡല്‍ഹിക്കു വേണ്ടി ട്രെന്‍ഡ് ബോള്‍ട്ട്,ഇഷാന്ത് ശര്‍മ്മ, അക്ഷര്‍ പട്ടേല്‍, അമിത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി