2020ലും ചെന്നൈക്ക് ‘തല‘യുണ്ടാകും; ധോണിയുടെ പങ്കാളിത്തം ഉറപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് അധികൃതർ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

2020ലും ചെന്നൈക്ക് ‘തല‘യുണ്ടാകും; ധോണിയുടെ പങ്കാളിത്തം ഉറപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2019, 08:47 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ : 2020 ഐ പി എല്ലിലും ചെന്നൈ സൂപ്പർ കിംഗ്സിനെ ധോനി തന്നെ നയിക്കുമെന്ന് സി എസ് കെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കാശി വിശ്വനാഥൻ. 2019 ഐ പി എൽ ഫൈനലിൽ മുംബൈ ഇന്ത്യൻസിനോടേറ്റ ഒരു റൺ തോൽവിക്ക് ശേഷം ധോണി ഐ പി എൽ മതിയാക്കാൻ തയ്യാറെടുക്കുന്നതായി സാമൂഹ്യ മാദ്ധ്യമങ്ങളിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഏതായാലും തല അടുത്ത തവണയും ചെന്നൈയെ നയിക്കുമെന്ന വാർത്ത ആഹ്ലാദത്തോടെയും ആശ്വാസത്തോടെയുമാണ് ചെന്നൈ ആരാധകർ സ്വീകരിച്ചിരിക്കുന്നത്.

മൂന്ന് ഐ പി എൽ കിരീടവിജയങ്ങൾ ആരാധകർക്ക് സമ്മാനിച്ച ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ അടുത്ത വെടിക്കെട്ടിനായി തയ്യാറായിക്കൊള്ളാൻ ചെപ്പോക്കിലെ ആരാധകരോട് കാശി വിശ്വനാഥൻ അറിയിച്ചു.

ചെന്നൈ സൂപ്പർ കിംഗ്സിലെ മികച്ച റെക്കോർഡ് ഇപ്പോഴും ഒഴുക്കോടെ തുടരുകയാണ് ധോണി. പത്ത് സീസണുകളിലും ടീമിനെ പ്ലേ ഓഫീലെത്തിച്ചതിൽ കളിക്കാരനെന്ന നിലയിലും നായകൻ എന്ന നിലയിലും ധോണിയുടെ പങ്ക് അനിഷേധ്യമാണ്. ബാറ്റിംഗാണ് ചെന്നൈയുടെ കരുത്തെങ്കിലും അവസരത്തിനൊത്തുയരുന്ന ബൗളിംഗ് നിരയും മികച്ച ഫീൽഡിംഗ് നിരയും ഒത്തിണക്കത്തോടെ കൊണ്ടു പോകുന്നതിൽ മഹേന്ദ്ര സിംഗ് ധോണിയെന്ന നായകൻ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുകയാണ്. ആവേശം വാനോളമുയർന്ന 2019 ഐപിഎൽ ഫൈനലിൽ ഒരു റണ്ണിനായിരുന്നു ചെന്നൈ മുംബൈയോട് പരാജയപ്പെട്ടത്.

ലോകകപ്പിൽ തന്റെ അനുഭവസമ്പത്തും കേളീമികവും പരമാവധി പുറത്തെടുത്ത് ഇന്ത്യൻ ടീമിന് മഹാവിജയങ്ങൾ സമ്മാനിക്കാൻ ധോണിക്ക് കഴിയട്ടെയെന്ന് കാശി വിശ്വനാധൻ പ്രത്യാശ പ്രകടിപ്പിച്ചു. 2020 ഐപിഎല്ലിലും ധോനിയുടെ തേരോട്ടം കാണാൻ കാണികളെ ഇപ്പോഴേ ക്ഷണിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഈ വർഷത്തെ മികച്ച പ്രകടനത്തിൽ ഏറ്റവും വലിയ പങ്ക് വഹിച്ചത് എം എസ് ധോണിയുടെ ബാറ്റിംഗായിരുന്നു. 15 മത്സരങ്ങളിൽ നിന്നായി 83.20 റൺസ് ശരാശരിയിൽ 416 റൺസായിരുന്നു ധോണിയുടെ സമ്പാദ്യം.

മഹേന്ദ്ര സിംഗ് ധോണി കേവലമൊരു കളിക്കാരനല്ലെന്നും ഭാവിയിൽ ഗവേഷണങ്ങൾക്ക് വിധേയമാക്കേണ്ട ഒരു പ്രതിഭാസമാണെന്നുമായിരുന്നു ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനൽ മത്സരത്തിന് ശേഷം ആസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം മാത്യു ഹെയ്ഡൻ അഭിപ്രായപ്പെട്ടത്.

Share204
Tweet
SendShare

More News from this section

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

Latest News

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies