കറാച്ചി: ക്രിക്കറ്റ് ലോകകപ്പ് ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ വാക് പോരിനു തുടക്കമിട്ടിരിക്കുകയാണ് മുന്‍ പാകിസ്ഥാന് ക്യാപ്റ്റനും ഇപ്പോള്‍ ടീമിന്റെ മുഖ്യ സെലക്ടറുമായ ഇന്‍സമാം ഉള് ഹഖ്. ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ഇന്ത്യയെ പരാജയപ്പെടുത്താന്‍ പാകിസ്ഥാനു കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇത്തവണ പാക് ടീം ഇന്ത്യയെ മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘എല്ലാ കാലത്തും ഉന്ത്യ-പാക് മത്സരങ്ങള്‍ ആളുകള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ലോകകപ്പില്‍ മറ്റ് മത്സരങ്ങള്‍ തോറ്റാലും ഇന്ത്യക്കെതിരെ മാത്രം ജയിച്ചാല്‍ മതിയെന്നു വരെ ഒരു വിഭാഗം ആരാധകര്‍ പറയുന്നു. ഇത്തവണ ഇന്ത്യയോടുള്ള പരാജയ ചരിത്രം ഞങ്ങള്‍ തിരുത്തി കുറിക്കും’. ഇന്‍സമാം പറഞ്ഞു.
ലോകകപ്പില്‍ പരസ്പരം ഏറ്റുമുട്ടിയ 6 തവണയും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ തോറ്റ പാകിസ്ഥാന് തുടര്‍ച്ചയായി 10 ഏകദിന മത്സരങ്ങള്‍ പരാജയപ്പെട്ടതിനു ശേഷമാണ് ലോകകപ്പിനെത്തുന്നത്. സന്നാഹ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോടും പരാജയപ്പെട്ടപാകിസ്ഥാന് ബംഗ്ലാദേശിനെതിരായ മത്സരം മഴമൂലം നഷ്ടപ്പെടുകയും ചെയ്തു. ജൂണ്‍ 16-നാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന് മത്സരം.















