ലോകകപ്പിലെ പ്രവചനങ്ങൾ തെറ്റിക്കാൻ പാകിസ്ഥാൻ വീണ്ടുമെത്തുന്നു
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലോകകപ്പിലെ പ്രവചനങ്ങൾ തെറ്റിക്കാൻ പാകിസ്ഥാൻ വീണ്ടുമെത്തുന്നു

പ്രശാന്ത് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2019, 03:29 pm IST
Facebook
Twitter
WhatsAppTelegram

ലോകകപ്പിലെ പ്രവചനങ്ങൾ തെറ്റിക്കാൻ പാകിസ്ഥാൻ വീണ്ടുമെത്തുന്നു. 1992 ൽ ഇമ്രാൻ ഖാൻ നേടിയ, 99ൽ വസിം അക്രം കൈവിട്ട കിരീടം തിരികെപ്പിടിക്കാനാണ് സർഫ്രാസ് അഹമ്മദും സംഘവും ഇംഗ്ലണ്ടിൽ പോരാട്ടത്തിനിറങ്ങുന്നത്.

അവിശ്വസനീയമായി തകർന്നടിയുകയും കരുത്തരെ അട്ടിമറിക്കുകയും ചെയ്യുന്ന ക്രിക്കറ്റിലെ അപൂർവതയാണ് പാകിസ്ഥാൻ ടീം. ഈ അസ്ഥിരത തന്നെയാണ് പാകിസ്ഥാൻ ക്രിക്കന്റെ സൗന്ദര്യം. 92 ലെ ലോകകപ്പിൽ റൗണ്ട് റോബിൻ രീതിയിൽ നടന്ന പ്രാഥമിക റൗണ്ടിൽ തോൽവിയോടെ തുടങ്ങി മഴ കനിഞ്ഞുനൽകിയ പോയിന്റുമായി സെമി ഉറപ്പിച്ച ഇമ്രാൻ ഖാന്റെ സംഘം മാർട്ടിൻ ക്രോയുടെ ന്യൂസിലൻഡിനെയും കരുത്തരായ ഇംഗ്ലണ്ടിനെയും കീഴടക്കി ലോകകപ്പുമായി മടങ്ങിയത് അവിശ്വസനീയതോടെയാണ് ലോകം നോക്കിക്കണ്ടത്. ഒറ്റയാൾ പോരാട്ടങ്ങൾ ടീമിന്റെ വിജയക്കുതിപ്പായി മാറുന്ന കാഴ്ച.

99 ലും ഈ അവിശ്വസനീയമായ മുന്നേറ്റം കണ്ടു. ഓസ്ട്രേലിയക്കെതിരായ ഫൈനലിൽ ഒഴികെ. കലാശപ്പോരിൽ തകർന്നടിഞ്ഞ ബാറ്റിംഗ് നിര അനിവാര്യമായ തോൽവി ഏറ്റുവാങ്ങി. സ്ഥിരതയില്ലായ്മയിൽ നിന്നും വിസ്മയം സൃഷ്ടിക്കുന്ന പാകിസ്ഥാനെ 2019 ൽ ഇംഗ്ലണ്ടിൽ കണ്ടാലും അത്ഭുതപ്പെടാനില്ല. കരുത്തരായ ഇന്ത്യയെ പരാജയപ്പെടുത്തി 2017 ലെ ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയാണ് സർഫ്രാസിന്റെ സംഘം ഇംഗ്ലണ്ടിലെത്തിയത്. ഏകദിനത്തിൽ ഡബിൾ സെഞ്ചുറി നേടിയ ആദ്യ പാക് താരമായ ഫഖർ സമാൻ, 92 ലോകകപ്പിലെ മിന്നും താരം കൂടിയായ ചീഫ് സെലക്ടർ ഇൻസമാം ഉൾ ഹഖിന്റെ അനന്തരവൻ ഇമാം ഉൾ ഹഖും ബാബർ അസമും വെറ്ററൻ ഓൾറൗണ്ടർ ഷോയിബ് മാലികും ഉൾപ്പെട്ട ബാറ്റിംഗ് നിര ശക്തമാണ്.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ നിറം മങ്ങിയ ജുനൈദ് ഖാനെ ഒഴിവാക്കി മുഹമ്മദ് ആമിറിനെയും വഹാബ് റിയാസിനെയും ടീമിൽ ഉൾപ്പെടുത്തി പേസ് ആക്രമണത്തിന് മൂർച്ഛകൂട്ടാനാണ് പാകിസ്ഥാന്റെ നീക്കം. പേസ് ബൗളിംഗിന് മുൻതൂക്കം നൽകുന്ന പാകിസ്ഥാന് മുഷ്താഖ് അഹമ്മദിനെപ്പോലെയോ, സഖ് ലെൻ മുഷ്താഖിനെപോലെയോ സയിദ് അജ്മലിനെപ്പോലെയോ ഒരു മികച്ച സ്പിന്നറില്ല എന്നതാണ് പോരായ്മ.

ഇമ്രാൻഖാനെ പ്രചോദിപ്പിക്കുന്ന ഒരു നായകനില്ല, കളിയുടെ ഗതി ഒറ്റക്ക് മാറ്റാൻ വസിം അക്രത്തേയും വഖാർ യൂനിസിനെയും പോലെ ഒരു ബൗളറുമില്ല. വീറോടെ പൊരുതാൻ മിയാൻദാദിനെയും ഇൻസമാമിനെയും പോലെ ഒരു ബാറ്റ്സ്മാനുമില്ല. പാകിസ്ഥാന്റെ ഇതിഹാസ താരങ്ങളുടെ നിഴൽ മാത്രമാണ് സർഫ്രാസിന്റെ സംഘം. എന്നാലും പ്രവചിക്കാനാകില്ല ഇവരുടെ പ്രകടനം.

അസ്ഥിരതയിൽ നിന്നും പറന്നുയരുകയോടെ തകർന്ന് വീഴുകയോ ചെയ്യും. കാരണം ഇത് പാകിസ്ഥാനാണ്.

Share
Tweet
SendShare

More News from this section

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

Latest News

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂക്കിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies