സതാംടൺ: ലോകകപ്പ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കക്കെതിരേ ഇന്ത്യക്ക് 228 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് നേടി. 42 റണ്‍സെടുത്ത ക്രിസ് മോറിസാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ് സ്കോറര്‍. നായകന് ഫാഫ് ഡുപ്ലസി 38 റണ്‍സും ആന്‍ഡില്‍ പെലൂക്വായോ 34 റണ്‍സും നേടി.
ഇന്ത്യക്കു വേണ്ടി യുസ്വേന്ദ്ര ചഹല്‍ 4 വിക്കറ്റുകള്‍ വീഴ്ത്തി. ഭുവനേശ്വര്‍ കുമാറും ജസ്പ്രീത്
ബൂമ്രയും 2 വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ കുല്‍ദിപ് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി.
മുഹമ്മദ് ഷമിയ്ക്ക് പകരം ഭുവനേശ്വർ കുമാർ ഇന്ത്യൻ ടീമിൽ സ്ഥാനം പിടിച്ചു. നാലാം നമ്പറിൽ കേദാർ ജാദവാണ് ഇറങ്ങുക.
രണ്ട് മാറ്റവുമായാണ് ദക്ഷിണാഫ്രിക്കൻ ടീം ഇന്നിറങ്ങിയത്. പരിക്കുമൂലം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ഹാഷിം അംല ടീമിലേക്ക് മടങ്ങിയെത്തി. ഒപ്പം പരിക്കിന്റെ പിടിയിലുള്ള ഈ മത്സരത്തിൽ കളിക്കുന്നില്ല.















