ലോകകപ്പ് കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് എബിഡി; താരത്തിന്റെ മടങ്ങി വരവിനോട് മുഖം തിരിച്ച് ടീം മാനേജ്‌മെന്റ്
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലോകകപ്പ് കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് എബിഡി; താരത്തിന്റെ മടങ്ങി വരവിനോട് മുഖം തിരിച്ച് ടീം മാനേജ്‌മെന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2019, 05:28 pm IST
Facebook
Twitter
WhatsAppTelegram

അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്നും വിരമിച്ച മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേര്‍സ് കളിക്കളത്തിലേക്ക് മടങ്ങിയെത്താനും ലോകകപ്പ് കളിക്കാനും അടുത്തിടെ
ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ താരത്തിന്റെ ആവശ്യം ദക്ഷിണാഫ്രിക്കന്‍ ടീം മാനേജ്‌മെന്റ് നിരസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിക്കുന്നതിനു തലേന്നാണ് ഡിവില്ലിയേര്‍സ് തന്റെ ആഗ്രഹം ടീം മാനേജ്‌മെന്റിനെ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ഡിവില്ലിയേര്‍സ് അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതിനു ശേഷം ടീമില്‍ കാര്യമായ മാറ്റങ്ങളൊന്നും തന്നെ വന്നിട്ടില്ലാത്ത സാഹചര്യത്തില്‍ താരത്തിന്റെ മടങ്ങി വരവ് സ്വാഗതം ചെയ്താല്‍ അത് മറ്റ് ടീമംഗങ്ങളോട് ചെയ്യുന്ന അനീതിയാകുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ നിലപാട്.

ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലസി, കോച്ച് ഓട്ടിസ് ഗിബ്‌സന്‍, ടീം സെലക്ഷന്‍ കണ്‍വീനര്‍ ലിന്‍ഡ സോന്‍ഡി എന്നിവരുമായി ഡിവില്ലിയേര്‍സ് ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ഡിവില്ലിയേര്‍സ് അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വിരമിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും അദ്ദേഹം ടീം സെലക്ഷന്‍ ചട്ടങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നില്ല. വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം ദക്ഷിണാഫ്രിക്കയുടെ പ്രാദേശിക മത്സരങ്ങളോ മറ്റ് അന്താരാഷ്‌ട്ര മത്സരങ്ങളോ കളിക്കണമെന്നാണ് ചട്ടം. ഇതാണ് താരത്തിന്റെ മടങ്ങി വരവ് നിരാകരിക്കാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

എന്നാല്‍ ലോകകപ്പില്‍ കളിച്ച ആദ്യ മൂന്ന് മത്സരവും ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടതിന്റെ പിന്നാലെ ഡിവില്ലിയേര്‍സിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആരാധകരുടെ ആവശ്യവും ശക്തമാണ്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി 228 ഏകദിനങ്ങള്‍ കളിച്ച അദ്ദേഹം 53.50 ശരാശരിയില്‍ 9577 റണ്‍സ് നേടിയിട്ടുണ്ട്. ഏകദിനത്തില്‍ ഏറ്റവും വേഗമേറിയ സെഞ്ച്വറിയും ഡിവില്ലിയേര്‍സിന്റെ പേരിലാണ്. 2015 ജനുവരിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന മത്സരത്തില്‍ 31 പന്തില്‍ നിന്നാണ് അദ്ദേഹം സെഞ്ച്വറി പിന്നിട്ടത്.

Share
Tweet
SendShare

More News from this section

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

Latest News

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂക്കിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies