ഇംഗ്ലണ്ട് തനി നിറം കാട്ടി; ബംഗ്ലാദേശിനെതിരെ 106 റണ്‍സിന്റെ വമ്പന്‍ വിജയം
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇംഗ്ലണ്ട് തനി നിറം കാട്ടി; ബംഗ്ലാദേശിനെതിരെ 106 റണ്‍സിന്റെ വമ്പന്‍ വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2019, 11:45 pm IST
Facebook
Twitter
WhatsAppTelegram

കാര്‍ഡിഫ്: ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ശക്തിപ്രകടനത്തിനു അക്ഷരാര്‍ത്ഥത്തില്‍ വേദിയാകുകയായിരുന്നു കാര്‍ഡിഫ്. ബംഗ്ലാദേശ് ബോളിംഗ് നിരയെ തലങ്ങും വിലങ്ങും പായിച്ച ഇംഗ്ലീഷ് ബാറ്റിംഗ് നിര അടിച്ചെടുത്തത് 386 എന്ന പടു കൂറ്റന്‍ സ്‌കോര്‍. ആദ്യം അടിച്ചെടുത്ത സ്‌കോര്‍ പിന്നീട് എറിഞ്ഞു പിടിക്കാനും ആതിഥേയര്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 280 റണ്‍സിലൊതുങ്ങി. ആതിഥേയരുടെ വിജയം 106 റണ്‍സിനു.

ഇംഗ്ലണ്ട് ടീമിന്റെ ഓള്‍റൗണ്ട് മികവ് തെളിയിച്ച മത്സരമായിരുന്നു ബംഗ്ലാദേശിനെതിരെ നടന്നത്. ബാറ്റിംഗിലും ബോളിംഗിലും ഒരുപോലെ മികച്ചു നിന്ന ഇംഗ്ലണ്ട് അടിച്ചെടുത്തത് 386 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍. ഓപ്പണര്‍ ജേസന്‍ റോയിയുടെ സെഞ്ച്വറി(121 പന്തില്‍ 153) മികവിലാണ് ഇംഗ്ലണ്ട് ഈ ലോകകപ്പിലെ ഉയര്‍ന്ന സ്‌കോര്‍ കുറിച്ചത്. 14 ബൗണ്ടറികളും 5 സിക്‌സറുകളുമാണ് റോയിയുടെ ബാറ്റില്‍ നിന്നും പിറന്നത്. ജോണി ബെയര്‍സ്‌റ്റോ 51 റണ്‍സെടുത്ത് റോയിക്ക് മികച്ച പിന്തുണ നല്‍കി. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു നേടിയത് 128 റണ്‍സിന്റെ കൂട്ടുകെട്ട്. ജോസ് ബട്‌ലര്‍ 44 പന്തില്‍ 64 റണ്‍സ് നേടി. ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ് കാഡിഫില്‍ പിറന്നത്. 2011ല്‍ ഇന്ത്യയ്‌ക്കെതിരെ നേടിയ 338 റണ്‍സാണ് ഇന്ന് തിരുത്തിക്കുറിച്ചത്.

ബംഗ്ലാദേശിനായി മെഹദി ഹസന്‍, മുഹമ്മദ് സൈഫുദ്ദീന്‍ എന്നിവര്‍ രണ്ടു വിക്കറ്റു വീതം നേടിയപ്പോള്‍ മഷ്‌റഫി മുര്‍ത്താസ, മുസ്താഫിസുര്‍ റഹ്മാന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിംഗില്‍ ഷക്കിബ് അല്‍ ഹസന്റെ ഒറ്റയാള്‍ പോരാട്ടം മാത്രമായിരുന്നു ബംഗ്ലാദേശിന് കുറച്ചെങ്കിലും ആശ്വാസം നല്‍കിയത്. 119 പന്തില്‍ 121 റണ്‍സ് നേടിയ ഷക്കിബിന് മറ്റു ബാറ്റ്‌സമാന്‍മാരുടെ പിന്തുണ ലഭിക്കാതെ പോയത് ബംഗ്ലാദേശിന് തിരിച്ചടിയായി. 44 റണ്‍സ് നേടിയ മുഷ്ഫിഖുര്‍ റഹീം മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്. മഹമ്മുദുളള 28 റണ്‍സ് നേടി പുറത്തായി.

ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്‌സ് 6 ഓവറില്‍ 23 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍ 29 റണ്‍സ് വഴങ്ങിയാണ് മൂന്നു വിക്കറ്റ് നേടിയത്. മാര്‍ക്ക് വുഡ് രണ്ടും ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വീക്കറ്റു വീതവും സ്വന്തമാക്കി.

Share411
Tweet
SendShare

More News from this section

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

Latest News

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂക്കിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies