'ബലിദാന്‍ മുദ്ര ഗ്ലൗവില്‍ മാത്രം പോരാ, ബാറ്റിലും വേണം'; ധോണിയെ പിന്തുണച്ച്, പ്രശ്‌നത്തിന് പരിഹാരം കണ്ട് വീരേന്ദര്‍ സേവാഗ്
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

‘ബലിദാന്‍ മുദ്ര ഗ്ലൗവില്‍ മാത്രം പോരാ, ബാറ്റിലും വേണം’; ധോണിയെ പിന്തുണച്ച്, പ്രശ്‌നത്തിന് പരിഹാരം കണ്ട് വീരേന്ദര്‍ സേവാഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2019, 03:54 pm IST
FacebookTwitterWhatsAppTelegram

ന്യൂ ഡല്‍ഹി: ഐസിസിയുടെ അനുമതി വാങ്ങിയ ശേഷം ബലിദാന്‍ മുദ്ര കീപ്പിംഗ് ഗ്ലൗവിനു പുറമേ ബാറ്റിലും ഉള്‍പ്പെടുത്തണമെന്ന് ധോണിക്ക് സേവാഗിന്റെ ഉപദേശം. ട്വിറ്ററിലൂടെയാണ് സേവാഗ് ധോണിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്.

ഐസിസിയില്‍ നിന്ന് അനുവാദം വാങ്ങിയ ശേഷം ബാറ്റിലും ബലിദാന്‍ മുദ്ര പ്രദര്‍ശിപ്പിക്കണമെന്നാണ് സേവാഗ് ധോണിക്ക് നല്‍കിയ നിര്‍ദ്ദേശം. ഒരു കളിക്കാരനു തന്റെ ബാറ്റില്‍ രണ്ട് ലോഗോകള്‍ ഉള്‍പ്പെടുത്താമെന്നാണ് ചട്ടം. ഇതു ചൂണ്ടിക്കാട്ടിയാണ് സേവാഗ് പ്രശ്‌നത്തിന് ‘പരിഹാരം’ കണ്ടെത്തിയിരിക്കുന്നത്.

‘ദക്ഷിണാഫ്രിക്കയുമായുള്ള മത്സരത്തില്‍ എം.എസ് ധോണി ബലിദാന്‍ മുദ്രയുള്ള വിക്കറ്റ് കീപ്പിംഗ് ഗ്ലൗവാണ് ഉപയോഗിച്ചത്. എന്നാല്‍ അനുവാദം വാങ്ങാതെ ധോണി ഗ്ലൗവ് ഉപയോഗിച്ചതിനാല്‍ ബിസിസിഐയോട് ഗ്ലൗവില്‍ നിന്ന് ബലിദാന്‍ മുദ്ര നീക്കണമെന്ന് ഐസിസി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഐസിസിയുടേയും ധോണിയുടേയും ഭാഗം ഒരുപോലെതന്നെ ശരിയാണ്’. സേവാഗ് പറഞ്ഞു.

ഐസിസിയില്‍ നിന്നും അനുവാദം വാങ്ങിയ ശേഷം ധോണിക്ക് തന്റെ ബാറ്റില്‍ ബലിദാന്‍ മുദ്ര ഉപയോഗിക്കാം. ഒരു കളിക്കാരന് തന്റെ ബാറ്റില്‍ ബാറ്റ് നിര്‍മ്മാതാക്കളുടെ ലോഗോക്ക് പുറമേ മറ്റൊരു ലോഗോ കൂടി ഉപയോഗിക്കാമെന്ന് സേവാഗ് ചൂണ്ടിക്കാട്ടി. മുന്‍പ് സേവാഗ് തന്റെ ബാറ്റില്‍ ഐസിസിയുടെ അനുവാദത്തോടെ എസ്‌ഐഎസ്‌ജെ.ഇന്‍ (സേവാഗ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍) എന്ന ലോഗോ നിരവധി മത്സരങ്ങളില്‍ ഉപയോഗിച്ചിരുന്നു.

സൈനികരോടുള്ള ആദര സൂചകമായി ഗ്ലൗവില്‍ ബലിദാന്‍ മുദ്രയുമായി ലോകകപ്പിലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ധോണി കളിക്കുന്ന ചിത്രങ്ങള്‍ സാമൂഹികമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെയാണ് മുദ്ര നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഐസിസി, ബിസിസിഐയെ സമീപിച്ചത്.

2011 ല്‍ ധോണിക്ക് ഇന്ത്യന്‍ സൈന്യം ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയിരുന്നു. പാരാ റെജിമെന്റില്‍ പരിശീലനവും നേടിയിരുന്നു. പിന്നീട് രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചപ്പോഴും പുരസ്‌കാരം വാങ്ങാന്‍ ധോണി എത്തിയത് പൂര്‍ണ സൈനിക യൂണിഫോമിലായിരുന്നു.

Share11264TweetSendShare

More News from this section

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

വിംബിള്‍ഡണില്‍ ചരിത്രം; കിരീടത്തിനായി നേര്‍ക്കുനേര്‍ ചെക്ക് താരങ്ങള്‍, 17 വര്‍ഷത്തിനിടെ ആദ്യം; കരോലിന മുചോവയും ലിന്‍ഡ നോസ്‌കോവയും പോരാടും

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

Latest News

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies