പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ കിരീടം റാഫേല്‍ നദാല്‍ നലനിര്ത്തി. ഓസ്ട്രേലിയയുടെ ഡൊമിനിക് തീമിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് നദാല്‍ കീഴടക്കിയത്.
ആദ്യത്തെ സെറ്റ് 6-3ന് നദാല്‍ സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റില്‍ ഡൊമിനിക് തീം മത്സരത്തിലേക്ക് തിരിച്ചു വന്നു. രണ്ടാം സെറ്റ് 5-7 എന്ന നിലയില്‍ തീം സ്വന്തമാക്കിയപ്പോള്‍ അവശേഷിച്ച രണ്ട് സെറ്റുകള്‍ നദാല്‍ അനായാസമായാണ് സ്വന്തമാക്കിയത്. സ്കോര്‍ 6-3, 5-7, 6-1, 6-1
നദാലിന്റെ കരിയറിലെ 12-ാം ഫ്രഞ്ച് കിരീടവും 18-ാം ഗ്രാന്സ്ലാം കിരീടവുമാണിത്. 20 കിരീടങ്ങളുമായി റോജര്‍ ഫെഡറര്‍ മാത്രമാണ് ഇനി നദാലിനു മുന്നിലുള്ളത്. ഇന്നത്തെ വിജയത്തോടെ ഒരു ഗ്രാന്ഡ്സ്ലാമില് ഏറ്റവും കൂടുതല്‍ വിജയമെന്ന റെക്കോര്‍ഡും നദാല്‍ സ്വന്തം പേരില്‍ കുറിച്ചു. മാര്‍ഗരറ്റ് കോര്‍ട്ടിന്റെ 11 കിരീടങ്ങളെന്ന റെക്കോര്‍ഡാണ് ഇന്ന് നദാല്‍ മറികടന്നത്.
കഴിഞ്ഞ വര്‍ഷവും ഫൈനലില്‍ തീം നദാലിനോട് തന്നെയാണ് പരാജയപ്പെട്ടത്. അന്ന് നേരിട്ടുളള സെറ്റുകള്‍ക്കാണ് നദാല്‍ തീമിനെ മറികടന്നത്. 2017-ല്‍ സെമി ഫൈനലിലും തീം നദാലിനു മുന്നില്‍ അടിയറവു പറഞ്ഞിരുന്നു.