ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ വന്നത് ആറ് തവണ; 6 വട്ടവും ജയം ഇന്ത്യക്കൊപ്പം
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ വന്നത് ആറ് തവണ; 6 വട്ടവും ജയം ഇന്ത്യക്കൊപ്പം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2019, 04:15 pm IST
Facebook
Twitter
WhatsAppTelegram

വീണ്ടുമൊരു ഇന്ത്യ-പാക് മത്സരമെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ലോകകപ്പിൽ ഏറ്റുമുട്ടിയ എല്ലാ മത്സരങ്ങളിലും പാകിസ്ഥാനെ തകർത്തതിന്റെ ആത്മവിശ്വാസവുമായാണ് ടീം ഇന്ത്യ നാളെ ഇറങ്ങുന്നത്. ഉച്ചതിരിഞ്ഞ മൂന്ന് മുപ്പതിനാണ് മത്സരം.

1999 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം വന്നത് സൂപ്പർ സിക്സ് പോരാട്ടത്തിൽ. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസിന്റെ ഭാഗ്യം ഇന്ത്യയെ തുണച്ചപ്പോൾ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ രണ്ടാമതൊന്നാലോചിച്ചില്ല. ആദ്യം ബാറ്റിംഗ്. സച്ചിനും സദഗോപൻ രമേശും നൽകിയത് ഭേദപ്പെട്ട തുടക്കം. രമേശ് 20 റൺസ് എടുത്ത് മടങ്ങി. രാഹുൽ ദ്രാവിഡിനൊപ്പം സച്ചിൻ സ്കോർ ഉയർത്തി. 45 റൺസുമായി സച്ചിൻ മടങ്ങിയപ്പോൾ ദ്രാവിഡും അസ്ഹറുദ്ദീനും അർദ്ധ സെഞ്ചുറിയുമായി മികച്ച കൂട്ടുകെട്ട്.

ഇന്ത്യ ഉയർത്തിയ 228 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബാറ്റ് വീശിയ പാകിസ്ഥാനെ ഞെട്ടിച്ച് ഇന്ത്യ. ഷാഹിദ് അഫ്രിദിയെയും ഇജാസ് അഹമ്മദിനെയും സലിം മാലിക്കിനെയും തുടക്കത്തിലെ പുറത്താക്കി ഇന്ത്യൻ പേസർമാർ. ചെറുത്തുനിന്ന സയിദ് അൻവറിനെയും ഇൻസമാം ഉൾ ഹഖിനെയും മൊയിൻ ഖാനെയും വെങ്കിടേഷ് പ്രസാദ് പുറത്താക്കിയതോടെ പാകിസ്ഥാന്റെ ഇന്നിംഗ്സ് 180 ൽ അവസാനിച്ചു. 27 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത വെങ്കിടേഷ് പ്രസാദും മൂന്ന് വിക്കറ്റെടടുത്ത ശ്രീനാഥും ഇന്ത്യൻ ജയത്തിൽ നിർണായകമായി.

തുടർ വിജയങ്ങളുമായി ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയ 2003 ലോകകപ്പ്. ഇന്ത്യ – പാകിസ്ഥാൻ പോരാട്ടങ്ങളിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരത്തിന് സാക്ഷ്യം വിഹിച്ചത് സെഞ്ചൂറിയൻ പാർക്ക്. ടോസിലെ ഭാഗ്യം ഇത്തവണ തുണച്ചത് പാകിസ്ഥാന്. വഖാർ യൂനിസും തീരുമാനം തെറ്റിച്ചില്ല ആദ്യം ബാറ്റിംഗ്. തീരുമാനം ശരിവച്ച് സെഞ്ചുറിയുമായി സയിദ് അൻവർ. 126 പന്തിൽ ഏഴ് ബൗണ്ടറികളടക്കം 101 റൺസ്. മുഹമ്മദ് യൂസഫും യൂനിസ് ഖാനും അവസാന ഓവറുകളിൽ റഷീദ് ലത്തീഫും ആഞ്ഞടിച്ചതോടെ പാകിസ്ഥാന് 273 റൺസ്.

സച്ചിനൊപ്പം ഇന്നിംഗ്സിന് തുടക്കമിട്ടത് വീരേന്ദർ സേവാഗ്. 14 പന്തിൽ 21 റൺസെടുത്ത സേവാഗിനെയും തൊട്ടടുത്ത പന്തിൽ സൗരവ് ഗാംഗുലിയെയും മടക്കി വഖാർ യൂനിസ്. മുഹമ്മദ് കൈഫ് കൂട്ടായെത്തിയതോടെ സച്ചിൻ തക‍ർത്തടിച്ചു. സെഞ്ച്വറിക്ക് രണ്ട് റൺസ് അകലെ സച്ചിൻ മടങ്ങുമ്പോൾ ഇന്ത്യ വിജയതീരത്ത്. രാഹുൽ ദ്രാവിഡും അർദ്ധ സെഞ്ചുറിയുമായി യുവരാജ് സിംഗും ഇന്ത്യയെ ജയത്തിലേത്തിച്ചു.

2011 ലെ ലോകകപ്പ് കിരീടത്തിലേക്കുള്ള ഇന്ത്യയുടെ ജൈത്രയാത്രയിലെ തിളക്കമാർന്ന അദ്ധ്യായമായിരുന്നു സെമി ഫൈനലിൽ പാകിസ്ഥാനെതിരെ നേടിയ 29 റൺസ് ജയം. ഓസ്ട്രേലിയയെ ക്വാർട്ടറിൽ കീഴടക്കിയതിന്റെ ആത്മവിശ്വാസവുമായി മൊഹാലിയിൽ എത്തിയ ഇന്ത്യയ്‌ക്ക് ടോസിലും ഭാഗ്യം തുണച്ചു. നായകൻ എം എസ് ധോണി മുൻഗാമികളെപ്പോലെ ബാറ്റിംഗ് തെരഞ്ഞെടുത്തു. സേവാഗ് തകർത്തടിച്ചു.

35 പന്തിൽ 48 റൺസുമായി സേവാഗ് മടങ്ങി. ഗംഭീർ സച്ചിനൊപ്പം ചേർന്നതോടെ ഇന്ത്യ നൂറ് പിന്നിട്ടു. കോഹ്‍ലിയും യുവരാജും നിരാശപ്പെടുത്തിയെങ്കിലും ധോണി സച്ചിനൊപ്പം ഉറച്ചു നിന്നു. 85 റൺസുമായി റൺസുമായി സച്ചിൻ മടങ്ങുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റിന് 187. അവസാന ഓവറുകളിൽ സുരേഷ് റെയ്ന തകർത്തടിച്ചതോടെ ഇന്ത്യ 260 റൺസ് എന്ന മികച്ച സ്കോറിൽ.

മുഹമ്മദ് ഹഫീസും കമ്രാൻ അക്മലും നൽകിയത് ഭേദപ്പെട്ട തുടക്കം. ഓപ്പണർമാരെ മുനാഫ് പട്ടേലും സഹീർ ഖാനും മടക്കി. അഞ്ചാം ബൗളറായെത്തിയ യുവരാജ്, ആസാദ് ഷഫീഖിനെയും യൂനിസ് ഖാനെയും വീഴ്‌ത്തി മത്സരത്തിന്‍റെ ഗതി മാറ്റി. മധ്യനിരയിൽ മിസ്ബ ഉൾ ഹഖിന്‍റെ ചെറുത്ത് നിൽപ്പ് സഹീർ ഖാന്റെ പന്തിൽ അവസാനിച്ചതോടെ പാക് നിര 231 റൺസുമായി കൂടാരം കയറി. ഫൈനലിലേക്ക് മുന്നേറിയ ഇന്ത്യ ശ്രീലങ്കയെ കീഴടക്കി രണ്ടാം കിരീടനേട്ടത്തിലേക്ക്.

Share460
Tweet
SendShare

More News from this section

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

Latest News

മണിപ്പൂരില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം; 75 ബിഎസ്എഫ് ജവാന്മാരും മൂന്ന് നാട്ടുകാരും ആശുപത്രിയില്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂക്കിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies