ലോകകപ്പല്ല, അഭിനന്ദന്റെ ചായക്കപ്പിനുളള അര്‍ഹതയേ പാകിസ്ഥാനുള്ളൂ; മരണമാസ് പരസ്യവുമായി ഇന്ത്യയുടെ മറുപടി
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലോകകപ്പല്ല, അഭിനന്ദന്റെ ചായക്കപ്പിനുളള അര്‍ഹതയേ പാകിസ്ഥാനുള്ളൂ; മരണമാസ് പരസ്യവുമായി ഇന്ത്യയുടെ മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2019, 10:32 pm IST
FacebookTwitterWhatsAppTelegram

ന്യൂ ഡല്‍ഹി: ലോകകപ്പില്‍ നാളെ നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ ഇറക്കിയ പരസ്യം ഇന്ത്യയുടെ വൈമാനികനായ അഭിനന്ദന്‍ വര്‍ദ്ധമാനെ പരിഹസിച്ചുകൊണ്ടുള്ളതായിരുന്നു. എന്നാല്‍ ഇതിനു ശക്തമായ മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യ. ‘മോക്കാ മോക്കാ’ പരസ്യത്തിലൂടെയാണ് ഇന്ത്യ പാകിസ്ഥാനു മറുപടി നല്‍കിയിരിക്കുന്നത്.

പാകിസ്ഥാന്റെ പോര്‍വിമാനങ്ങളെ തുരത്തുന്നതിനിടയില്‍ പാക് സൈന്യത്തിന്റെ പിടിയിലായ ഇന്ത്യയുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പരിഹസിക്കുന്ന തരത്തില്‍ പുറത്തിറക്കിയ പരസ്യത്തിനൊടുവില്‍ പാകിസ്ഥാന്‍ അഭിനന്ദന്റെ കയ്യില്‍ നിന്നും ചായക്കപ്പ് തിരികെ വാങ്ങുന്നതു കാണാമായിരുന്നു. ‘ലോകകപ്പ് തിരികെ പിടിക്കും’ എന്നാണ് ഇതിലൂടെ പാകിസ്ഥാന്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ലോകകപ്പിനല്ല, പകരം അഭിനന്ദന്റെ ചായക്കപ്പ് വാങ്ങാനുള്ള യോഗ്യത മാത്രമേ പാകിസ്ഥാനുള്ളു എന്നതായിരുന്നു ഇന്ത്യയുടെ മറുപടി പരസ്യം.

പരസ്യത്തില്‍ ഇന്ത്യയെ അച്ഛനായും പാകിസ്ഥാനെ മകനായുമാണ് അവതരിപ്പിച്ചിരിക്കുന്നത്. ‘ഫാദേഴ്‌സ് ഡേ’യില്‍ മകന്‍ അച്ഛനു നല്‍കുന്ന സമ്മാനപ്പൊതിയില്‍ വെളുത്ത ഒരു തൂവാല മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇത് ഇന്ത്യ തോല്‍ക്കുമ്പോള്‍ മുഖം മറക്കാം എന്ന് പാകിസ്ഥാന്‍ ആരാധകന്‍ പരിഹസിക്കുന്നു. തുടര്‍ന്ന് തനിക്ക് ഷാഹിദ് അഫ്രിദിയുടേതു പോലെ ഷേവ് ചെയ്യണമെന്ന് ഇയാള്‍ ബാര്‍ബറോട് ആവശ്യപ്പെടുന്നു. എന്നാല്‍ ബാര്‍ബര്‍ ഇയാളുടെ മുഖത്ത് ചെയ്തത് അഭിനന്ദന്‍ സ്റ്റൈല്‍ മീശയാണ്.

തുടര്‍ന്ന് തന്റെ സുഹൃത്തുക്കള്‍ പുറത്തു കാത്തു നില്‍ക്കുകയാണെന്നും ഇനി അവരുടെ മുഖത്ത് എങ്ങനെ നോക്കുമെന്നും ഇയാള്‍ ചോദിക്കുമ്പോള്‍ വെളുത്ത കര്‍ച്ചീഫ് തിരികെ നല്‍കുന്ന ഇന്ത്യന്‍ ആരാധകന്‍ മുഖം മറക്കാന്‍ ഇത് ഉപയോഗിക്കാമെന്നു തിരിച്ചടിക്കുന്നു. ഇന്ത്യന്‍ യൂട്യൂബ് ചാനലായ വി സെവന്‍ പിക്‌ചേഴ്‌സാണ് മറുപടി പരസ്യം ഒരുക്കിയിരിക്കുന്നത്.

 

Share6316TweetSendShare

More News from this section

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

വിംബിള്‍ഡണില്‍ ചരിത്രം; കിരീടത്തിനായി നേര്‍ക്കുനേര്‍ ചെക്ക് താരങ്ങള്‍, 17 വര്‍ഷത്തിനിടെ ആദ്യം; കരോലിന മുചോവയും ലിന്‍ഡ നോസ്‌കോവയും പോരാടും

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

Latest News

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies