ലോകകപ്പില്‍ ഇംഗ്ലണ്ടിന് പടുകൂറ്റന്‍ വിജയം; അഫ്ഗാനിസ്ഥാനെ വീഴ്ത്തിയത് 150 റണ്‍സിന്
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലോകകപ്പില്‍ ഇംഗ്ലണ്ടിന് പടുകൂറ്റന്‍ വിജയം; അഫ്ഗാനിസ്ഥാനെ വീഴ്‌ത്തിയത് 150 റണ്‍സിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2019, 11:28 pm IST
FacebookTwitterWhatsAppTelegram

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ കുതിപ്പ് തുടരുന്നു. അഫ്ഗാനിസ്ഥാനെ 150 റണ്‍സിനു പരാജയപ്പെടുത്തിയ ആതിഥേയര്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. സ്‌കോര്‍: ഇംഗ്ലണ്ട് 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സ്, അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സ്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെയ്ത ഇംഗ്ലണ്ടിനു ഓപ്പണര്‍മാരായ ജയിംസ് വിന്‍സും ജോണി ബെയര്‍സ്‌റ്റോയും ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 44 റണ്‍സ് ചേര്‍ത്ത ശേഷം 26 റണ്‍സുമായി വിന്‍സ് മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയ ജോ റൂട്ട് ബെയര്‍സ്‌റ്റോയുമായി ചേര്‍ന്ന് ഇംഗ്ലണ്ടിന്റെ സ്‌കോറിംഗ് വേഗത്തിലാക്കി. ബെയര്‍സ്‌റ്റോ 90 റണ്‍സിനു പുറത്തായി. റൂട്ട് 88 റണ്‍സെടുത്തു.

മികച്ച അടിത്തറയില്‍ നിന്നും ടീമിനെ കൂറ്റന്‍ സ്‌കോറിലേക്കെത്തിക്കുക എന്ന ചുമതല അതിഗംഭീരമായി നിര്‍വ്വഹിച്ച നായകന്‍ ഇയന്‍ മോര്‍ഗന്‍ 71 പന്തില്‍ 4 ബൗണ്ടറികളും 17 സിക്‌സറുകളും സഹിതം 148 റണ്‍സ് നേടി. ഒരു ഏകദിന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് മോര്‍ഗന്‍ സ്വന്തമാക്കി. അവസാന ഓവറുകളില്‍ കത്തിക്കയറിയ മൊയീന്‍ അലി 9 പന്തില്‍ 31 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

അഫ്ഗാനു വേണ്ടി ദവ്‌ലാത്ത് സദ്രാന്‍, ഗുല്‍ബദിന്‍ നയീബ് എന്നിവര്‍ 3 വിക്കറ്റു വീതം സ്വന്തമാക്കിയപ്പോള്‍ റാഷിദ് ഖാന്‍ നിരാശപ്പെടുത്തി. 9 ഓവറില്‍ 110 റണ്‍സ് വഴങ്ങിയ റാഷിദിന് ഒരു വിക്കറ്റു പേലും നേടാനായില്ല. ലോകകപ്പ് ചരിത്രത്തില്‍ ഒരു ബോളറുടെ ഏറ്റവും മോശം പ്രകടനമാണിത്.

തകര്‍ച്ചയോടെയാണ് അഫ്ഗാനിസ്ഥാന്റെ മറുപടി ബാറ്റിംഗ് ആരംഭിച്ചത്. ഓപ്പണര്‍ നൂര്‍ അലി സദ്രാന്‍ റണ്‍സ് ഒന്നും നേടാതെയാണ് പുറത്തായത്. നായകന്‍ ഗുല്‍ബദീന്‍ നയീബ് 37 റണ്‍സും റഹ്മത് ഷാ 46 റണ്‍സും നേടി പുറത്തായി. 76 റണ്‍സ് നേടിയ ഹഷ്മത്തുള്ള ഷഹീദിയാണ് അഫ്ഗാന്റെ ടോപ്പ് സ്‌കോറര്‍.

ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ് എന്നിവര്‍ 3 വിക്കറ്റ് വീതം വീഴ്‌ത്തി. മാര്‍ക്ക് വുഡ് 10 ഓവറില്‍ 40 റണ്‍സ് വഴങ്ങി 2 വിക്കറ്റ് സ്വന്തമാക്കി.

ജയത്തോടെ ഇംഗ്ലണ്ട് 8 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. 4 കളികളില്‍ നിന്ന് 7 പോയിന്റുമായി ഇന്ത്യ നാലാം സ്ഥാനത്താണ്.

ShareTweetSendShare

More News from this section

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

വിംബിള്‍ഡണില്‍ ചരിത്രം; കിരീടത്തിനായി നേര്‍ക്കുനേര്‍ ചെക്ക് താരങ്ങള്‍, 17 വര്‍ഷത്തിനിടെ ആദ്യം; കരോലിന മുചോവയും ലിന്‍ഡ നോസ്‌കോവയും പോരാടും

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

Latest News

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies