പൊരുതാനാകാതെ വെസ്റ്റ് ഇന്‍ഡീസും വീണു; ലോകകപ്പില്‍ അപരാജിതരായി ടീം ഇന്ത്യ കുതിക്കുന്നു
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പൊരുതാനാകാതെ വെസ്റ്റ് ഇന്‍ഡീസും വീണു; ലോകകപ്പില്‍ അപരാജിതരായി ടീം ഇന്ത്യ കുതിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2019, 11:03 pm IST
Facebook
Twitter
WhatsAppTelegram

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിലെ നീലാകാശത്തിനു കീഴില്‍ തിങ്ങി നിറഞ്ഞ ഇന്ത്യന്‍ ആരാധകരുടെ ആവേശം വാനോളമുയര്‍ന്ന മത്സരത്തിനൊടുവില്‍ വെസ്റ്റ് ഇന്‍ഡീസും മുട്ടുമടക്കി. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍പ്പോലും പൊരുതാനാകാതെ വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍ ഒന്നിനു പുറകെ ഒന്നായി കൂടാരം കയറിയപ്പോള്‍  ഇന്ത്യയുടെ വിജയം 125 റണ്‍സിന്. ഇതോടെ ടൂര്‍ണമെന്റില്‍ പരാജയമറിയാതെ ടീം ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി.സ്‌കോര്‍: ഇന്ത്യ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സ്, വെസ്റ്റ് ഇന്‍ഡീസ് 34.2 ഓവറില്‍ 143 റണ്‍സിന് എല്ലാവരും പുറത്തായി

ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്‌കോര്‍ 29-ലെത്തിയപ്പോള്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. തുടര്‍ന്ന് ക്രീസിലൊന്നിച്ച രാഹുല്‍-കോഹ്‌ലി സഖ്യം 69 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അര്‍ദ്ധ സെഞ്ച്വറിക്ക് വെറും 2 റണ്‍സ് മാത്രം അകലെ രാഹുല്‍ വീണു. വിജയ് ശങ്കര്‍(14) വീണ്ടും നിരാശപ്പെടുത്തി. ഇതിനിടയില്‍ ഒരറ്റത്തു നിലയുറപ്പിച്ച നായകന്‍ വിരാട് കോഹ്‌ലി സച്ചിനേയും ലാറയേയും പിന്തള്ളി അതിവേഗം 20,000 റണ്‍സെന്ന നേട്ടത്തിലെത്തുന്ന താരമായി. 82 പന്തില്‍ 72 റണ്‍സ് നേടി കോഹ്‌ലി പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 250. ധോണി 61 പന്തില്‍ 56 റണ്‍സ് നേടി പുറത്താകാതെ നിന്നു. അവസാന ഓവറില്‍ 2 സിക്‌സറും ഒരു ബൗണ്ടറിയും സഹിതം ധോണി നേടിയ 16 റണ്‍സ് ടീമിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചു. ഹര്‍ദിക് പാണ്ഡ്യ 46 റണ്‍സ് നേടി.

വെസ്റ്റ് ഇന്‍ഡീസിനു വേണ്ടി ഷെല്‍ഡണ്‍ കോട്രെല്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ 2 വിക്കറ്റു വീതം നേടിയപ്പോള്‍ കെമാര്‍ റോച്ച് 10 ഓവറില്‍ 36 റണ്‍സ് വഴങ്ങി 3 വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിംഗില്‍ വെസ്റ്റ് ഇന്‍ഡീസിനു ഓപ്പണര്‍ ക്രിസ് ഗെയിലിന്റെ(6) വിക്കറ്റ് തുടക്കത്തിലേ നഷ്ടമായി. 31 റണ്‍സ് നേടിയ സുനില്‍ അംബ്രിസാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. 28 റണ്‍സ് നേടിയ നിക്കോളാസും 18 റണ്‍സ് നേടിയ ഹെറ്റ്മയറും മാത്രമാണ് വിന്‍ഡീസ് തോല്‍വിയുടെ ഭാരം കുറക്കാന്‍ കുറച്ചെങ്കിലും ശ്രമിച്ചത്.

ഇന്ത്യയുടെ ബോളിംഗ് നിരയില്‍ എല്ലാവരും ഫോമിലാണെന്നതിനുള്ള ഉദാഹരണമായിരുന്നു ഇന്നത്തെ മത്സരം. പരിക്കേറ്റ ഭുവനേശ്വര്‍ കുമാറിനു പകരം ടീമിലെത്തിയ മുഹമ്മദ് ഷമി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും 4 വിക്കറ്റ് സ്വന്തമാക്കി. 6.2 ഓവറില്‍ വെറും 16 റണ്‍സ് മാത്രം വഴങ്ങിയാണ് ഷമി 4 വിക്കറ്റ് വീഴ്‌ത്തിയത്. ജസ്പ്രിത് ബുമ്ര പതിവു പോലെ റണ്‍സ് വിട്ടു കൊടുക്കുന്നതില്‍ പിശുക്കു കാട്ടി. 6 ഓവറില്‍ 9 റണ്‍സ് മാത്രം വഴങ്ങിയ ബുമ്ര 2 വിക്കറ്റ് നേടിയപ്പോള്‍ യുസ്‌വേന്ദ്ര ചഹലും 2 വിക്കറ്റ് വീഴ്‌ത്തി. ഹര്‍ദ്ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ജയത്തോടെ പോയിന്റ് പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയയാണ് ഒന്നാമത്. ജൂണ്‍ 30-ന് ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും.

Share2254
Tweet
SendShare

More News from this section

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

Latest News

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂട്ടിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഹണി ട്രാപ്പ് കേസ് പ്രതി അശ്വതി അച്ചു പിടിയിൽ; തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്ന് കസ്റ്റഡിയിലെടുത്തു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

ടോമിൻ തച്ചങ്കരിയുടെ തടവുശിക്ഷ മരവിപ്പിച്ചു; വിജിലൻസ് കോടതി ഉത്തരവിനെതിരായ ഹർജിയിൽ ഹൈക്കോടതിയുടെ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies