ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്‍റിലെ നിർണായക മത്സരത്തിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് മികച്ച തുടക്കം. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്‍റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് നിലവിൽ വിക്കറ്റ് നഷ്ടം കൂടാതെ 112 റൺസ് എന്ന നിലയിലാണ്.
അതേസമയം, ഇന്ത്യൻ നിരയിൽ വിജയ് ശങ്കറിന് പകരം ഋഷഭ് പന്ത് ഇടം പിടിച്ചു. ഇംഗ്ലണ്ട് നിരയിൽ ജേസൻ റോയ് തിരിച്ചെത്തി. മൊയിൻ അലിക്ക് പകരം ലയിം പ്ലങ്കറ്റി നെ ഉൾപ്പെടുത്തി.
ഓറഞ്ച് ജേഴ്‌സിയിലാണ് ഇന്ന് ടീം ഇന്ത്യ കളിക്കളത്തിലെത്തിയിരിക്കുന്നത്.
ഓറഞ്ച് നിറത്തിലുള്ള ജെഴ്‌സി അടങ്ങുന്ന കിറ്റ് ടീമിന്റെ കിറ്റ് നിര്‍മ്മാതാക്കളായ നൈക്കിയാണ് പുറത്തിറക്കിയത്. ടീം ജെഴ്‌സിയെപ്പറ്റി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതിനിടയിലാണ് പുതിയ കിറ്റ് പുറത്തിറക്കിയത്.
ജെഴ്‌സിയുടെ മുന്‍ഭാഗത്ത് കടുംനീല നിറമാണ് നല്‍കിയിരിക്കുന്നത്. വശങ്ങളും പിന്‍ഭാഗവും പൂര്‍ണ്ണമായും ഓറഞ്ച് നിറത്തിലാണ്.
മത്സരിക്കുന്ന രണ്ടു ടീമുകളും ഒരേനിറമുള്ള ജേഴ്സി ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.ഇംഗ്ലണ്ടിന്റെ ജേഴ്സിയുടെ നിറവും ഇന്ത്യയുടെ ജേഴ്‌സിയുടെ നിറവും നീലയായതിനാല്‍ ഇന്ത്യയ്‌ക്ക് മറ്റൊരു നിറമുള്ള ജേഴ്സി കണ്ടെത്തണം. അതുകൊണ്ടാണ് ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ടീം ഇന്ത്യയ്‌ക്കായി ഓറഞ്ച് ജേഴ്‌സി പുറത്തിറക്കിയത്.















