ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലില്‍ ആശങ്ക വേണ്ടെന്ന് അസം ജനതയോട് പ്രധാനമന്ത്രി. അസം ജനതയുടെ അവകാശമൊന്നും കവര്‍ന്നെടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. അക്രമങ്ങളില്‍ നിന്ന് പിന്തിരിയാനും സംസ്ഥാനത്ത് സമാധാനം കൊണ്ടു വരാനും പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.
‘അസമിലെ സഹോദരി സഹോദരന്മാരെ പൗരത്വബില്ലില്‍ ആശങ്കപ്പെടാനില്ല. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ പൈതൃകവും സംസ്കാരവും സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു’. അക്രമങ്ങളില്‍ നിന്ന് പിന്തിരിയണം. സമാധാനം തിരികെ കൊണ്ടു വരണമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. ഭരണ ഘടനയിലെ ആറാം വകുപ്പനുസരിച്ച് അസമിന്റെ ഭാഷ, രാഷ്ട്രീയം, സംസ്ക്കാരം, ഭൂമിയുടെ അവകാശം തുടങ്ങിയവ സംരക്ഷിക്കാന്‍ സര്‍ക്കാരും താനും ബാധ്യസ്ഥനാണെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു.
I want to assure my brothers and sisters of Assam that they have nothing to worry after the passing of #CAB.
I want to assure them- no one can take away your rights, unique identity and beautiful culture. It will continue to flourish and grow.
— Narendra Modi (@narendramodi) December 12, 2019
പൗരത്വ ബില്ലിനെ കുറിച്ചുള്ള തെറ്റായ ധാരണകള്‍ അസാമില്‍ ശക്തമായ പ്രതിഷേധത്തിനാണ് വഴിവെച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് ഗുഹാവട്ടില് കര്‍ഫ്യൂ നടപ്പാക്കിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. പലയിടത്തും പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടല്‍ നടന്നു. ഗുഹാവത്തിയില്‍ പോലീസിന്റേയും സര്‍ക്കാര്‍ വാഹനങ്ങളും തീയിട്ടു നശിപ്പിച്ചു. പ്രതിഷേധം ശക്തമായതോടെ ഗുഹാവത്തിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.