വാട്ട്സ് ആപ്പില്‍ ആളെ ചേര്‍ക്കാന്‍ ഇനി കോണ്ടാക്റ്റ് നമ്പര്‍ ആവശ്യപ്പെടേണ്ട. ക്യൂ ആര് കോഡ് ഉപയോഗിച്ചും ഇനി വാട്ട്സ് ആപ്പ് കോണ്‍ടാക്റ്റിലേക്ക് ആളുകളെ ചേര്‍ക്കാം. ഈ ഫീച്ചര്‍ നേരത്തെ ഐഒഎസില്‍ ഉണ്ടായിരുന്നുവെങ്കിലും ആന്‍ഡ്രോയിഡില്‍ ഉപയോഗിക്കാന്‍ അനുവദിച്ചിരിക്കുകയാണ് ഇപ്പോള്‍. ഈ സവിശേഷത ഉപയോഗിക്കുന്നതിന് ക്യൂ ആര് കോഡ് ഫ്ളാഷ് ചെയ്യുകയോ സ്കാന്‍ ചെയ്യുകയോ ചെയ്യണം. ആന്‍ഡ്രോയിഡ് ബീറ്റ ടെസ്റ്റര്‍മാര്‍ക്കാണ് ഈ സവിശേഷത പുറത്തിറക്കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇത് ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് വിവരം.
2.20.171 പതിപ്പിനായുള്ള സെര്‍വര്‍ സൈഡ് അപ്ഡേറ്റിലൂടെ ക്യു ആര് കോഡ് പിന്തുണ ലഭ്യമാണ്. അപ്ഡേറ്റ് ഉടന്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാകും. വ്യക്തിഗത ക്യൂ ആര് കോഡ് വാട്ട്സ് ആപ്പിലെ സെറ്റിംഗ്സ് മെനുവില്‍ ആക്സിസ് ചെയ്യാന്‍ കഴിയും. സെറ്റിംഗ്സിലേക്ക് പോകുമ്പോള്‍ പേരിന് സമീപം ക്യൂ ആര് കോഡ് ഐക്കണ്‍ കാണാന്‍ കഴിയും. ഇതില്‍ ടാപ്പ് ചെയ്യുമ്പോള്‍ ഒരു സ്വകാര്യ ക്യൂ ആര് കോഡ് ലഭിക്കും. ഇത് വാട്ട്സ് ആപ്പിലേക്ക് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന ആളുകളുമായി പങ്കിടാന്‍ കഴിയും. ക്യു ആര് കോഡ് ഒരാളുമായി പങ്കിടുമ്പോള്‍ നിങ്ങളുടെ നമ്പറും കൂടിയാണ് പങ്കിടുന്നതെന്ന് ആലോചിക്കണം.
ഉപഭോക്താക്കള്‍ അജ്ഞാത വ്യക്തിയുമായി കോഡ് പങ്കിടുകയോ അപരിചിതര്‍ നിറഞ്ഞ ഒരു ഗ്രൂപ്പില്‍ തെറ്റായി പങ്കിടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ പ്രവര്‍ത്തനം ക്യാന്‍സല്‍ ചെയ്യാനും കോഡ് വീണ്ടും സജ്ജമാക്കാനും കഴിയും.