ബര്‍ലിന്‍: കൊറോണ ബാധ രൂക്ഷമായിത്തുടരുമ്പോഴും അമേരിക്കയില്‍ ജി 7 രാജ്യങ്ങളുടെ ഉച്ചകോടി നടത്തുന്നതിനെതിരെ നേതാക്കള്‍. അമേരിക്കയില്‍ നടത്താന്‍ തീരുമാനിച്ച ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശം തള്ളി ജര്‍മ്മന്‍ ചാന്‍സലര്‍ അഞ്ചല മെര്‍ക്കലാണ് രംഗത്ത് വന്നിരിക്കുന്നത്. വരുന്ന ജൂണ്‍ 10 മുതല്‍ 12 വരെ അമേരിക്കയില്‍ നടത്താനായിരുന്നു തീരുമാനം. ലോകനേതാക്കള്‍ അമേരിക്കയിലേക്ക് വരണമെന്നും അത് ആഗോള തലത്തില്‍ കൊറോണ പോരാട്ടത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നുമാണ് ട്രംപിന്റെ അഭിപ്രായം.
എന്നാല്‍ യോഗം തീരുമാനിച്ച അന്നു തന്നെ ഉടനെ നടത്താനുദ്ദേശിക്കുന്ന ജി7 ഉച്ചകോടിയില്‍ നേരിട്ടോ വീഡിയോ കോണ്‍ഫറന്‍സിലൂടെയോ പങ്കെടുക്കാന്‍ തയ്യാറല്ല എന്ന് മെര്‍ക്കല്‍ അറിയിച്ചിരുന്നു. ഇന്നലെയാണ് മെര്‍ക്കലിന്റെ ഓഫീസ് വൃത്തങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണെങ്കില്‍ പങ്കെടുക്കുമെന്ന സൂചന നല്‍കിയത്.