ഉപഭോക്താക്കൾക്ക് ഡ്യൂവൽ സ്ക്രീൻ ആപ്ലിക്കേഷനുമായി ഫേസ്ബുക്ക്. ലൈവ് ഇവന്റുകളുമായി ഇടപഴകാൻ ആഹ്രഹിക്കുന്നവർക്കായാണ് ഫേസ്ബുക്കിന്റെ സ്പെഷ്യൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്. വെന്യൂവെന്നാണ് പുതിയ ആപ്ലിക്കേഷന്റെ പേര്. ആപ്പിന്റെ പൈലറ്റ് എഡിഷനാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
ഫേസ്ബുക്ക് ഉപയോഗിച്ച് കൊണ്ട് തന്നെ ലൈവ് സ്‌ട്രീമിംഗ് കാണാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഉപഭോക്താക്കൾ ലൈവ് സ്‌ട്രീമിംഗ് കാണുമ്പോൾ ഇത് ഒരു രണ്ടാമത്തെ സ്ക്രീൻ ആയി പ്രവർത്തിക്കും. അതിനാൽ ഒരു സ്‌ക്രീനിൽ തന്നെ 2 കാര്യങ്ങൾ ഒരേ സമയം കാണാം. മൊമന്റുകൾ എന്നു വിളിക്കുന്ന അറിയിപ്പുകളുടെ രൂപത്തിൽ ലൈവ് ആപ്ലിക്കേഷനിലേക്ക് അപ്ഡേറ്റുകൾ വരുന്ന രീതിയിലാണ് പുതിയ ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മാദ്ധ്യമപ്രവർത്തകർ, അനലിസ്റ്റുകൾ, മുൻ അത് ലറ്റുകൾ പോലുള്ള വിദഗ്ധ കമന്റേറ്റർമാരിൽ നിന്നുള്ള ഉള്ളടക്കവുമായി ഇടപഴകാൻ ഈ ആപ്ലിക്കേഷൻ ഉപയോക്താക്കളെ അനുവദിക്കുന്നു.















