ലണ്ടന്‍:പ്രീമിയര്‍ ലീഗിന്റെ അവസാനഘട്ടങ്ങളില്‍ വമ്പന്മാര്ക്ക് കാലിടറുന്നത് തുടര്‍ക്കഥയാകുന്നു. ലീഗിലെ നാലാം സ്ഥാനക്കാരായ ലെസ്റ്റ്ര്‍ സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ടോട്ടനം അടിയറ പറയിച്ചത്. രണ്ടാം മത്സരത്തില്‍ സാതാംപ്ടണ്‍ 2-0ന് ബേണ്‍മൗത്തിനേയും തോല്‍പ്പിച്ചു.
ക്യാപ്റ്റന്‍ ഹാരീ കെയിനിന്റെ ഇരട്ട ഗോള്‍ മികവിലാണ് ടോട്ടനം പ്രതാപകാലത്തെ കളി പുറത്തെടുത്തത്. കളിയുടെ ആദ്യ നിമിഷത്തില്‍ തന്നെ ശക്തമായ ആക്രമണം നടത്തിയ ടോട്ടനത്തിന്റെ നീക്കം ഫലം കണ്ടു. ലെസ്റ്റര്‍ പ്രതിരോധ നിരയെ ശക്തമായി നേരിടുന്നതിനിടയിലെ ഷോട്ട് സെല്‍ഫ് ഗോളായി മാറി. സുണിന്റെ ശക്തമായ ഷോട്ടിനെ തടയാനുള്ള ലെസ്റ്ററിന്റെ ജെയിംസ് ജെസ്റ്റിന്റെ രക്ഷാ ശ്രമം പക്ഷെ തിരിച്ചടിച്ചു. പന്ത് സ്വന്തം പോസ്റ്റിലേയ്ക്ക് കയറുന്നതാണ് ജസ്റ്റിന് കാണേണ്ടി വന്നത്. എന്നാല്‍ കൂടുതല്‍ ആക്രണം വരാനിരിക്കുകയായിരുന്നു. 37-ാം മിനിറ്റിലും 40 മിനിറ്റിലും അതിവേഗം നീങ്ങിയ കെയിനിന്റെ കാലുകള്‍ ടീമിന് ഇരട്ട ഗോളുകള്‍ സമ്മാനിച്ചു. ലൂകാസിന്റെ പാസ്സ്, പോസ്റ്റിന്റെ ഇടതു മൂലയിലേയ്ക്ക് പായിച്ച് ഹാരീ കെയിന്‍ ടീമിന് 2-0ന്റെ ലീഡ് നല്കി. 40 മിനിറ്റിലും അതിസുന്ദരമായ വലംകാലനടിയിലൂടെ കെയിന്‍ ടീമിന് മൂന്നാം ഗോളും സമ്മാനിച്ചു.
രണ്ടാം മത്സരത്തില്‍ ബേണ്‍മൗത്തിനെതിരെ സതാംപ്ടണിനായി ഡാനി ഇംഗ്സും ചെ ആദംസുംമാണ് ഗോളുകള്‍ നേടിയത്. ആംസ്ട്രോഗില് നിന്നും കിട്ടിയ പാസ് ഇടതുവിംഗില്‍ നിന്ന റെഡ്മോണ്ട് ഇംഗ്സിന് കൊടുക്കുകയായിരുന്നു. മികച്ച ഒരു വലംകാല് ഷോട്ട്ലൂടെ ഇംഗ്സ് ആദ്യ ഗോള്‍ നേടി. ആംദംസിന് ഗോള്‍മുഖത്തേയ്ക്ക് കിട്ടിയ പാസ്സാണ് ഗോളാക്കാനായത്.