മിലാന്: യുവന്റസിന്റെ പരിശീലകനായി ഇറ്റലിയുടെ മുന്‍ താരം. നിലവിലെ പരിശീലകന് മൗറീസിയോ സാരിയെ മാറ്റിയശേഷമാണ് ആേ്രന്ദ പിര്‍ലോ നിയമിക്കപ്പെട്ടത്. ഇറ്റലിയുടെ ദേശീയതാരമായിരുന്ന പിര്‍ലോ യുവന്റസിന്റെ അണ്ടര്‍-16 ടീമിന്റെ പരിശീലകനായിരുന്നു.
ലയണിനെതിരെ ചാമ്പ്യന്‍സ് ലീഗില്‍ പുറത്തായതിന് തൊട്ടുപിന്നാലെയാണ് മൗറീസിയോവിനെ പുറത്താക്കിയത്. 41കാരനായ പിര്‍ലോ ഇറ്റലിയുടെ മികച്ച താരമായിരുന്നു. ക്ലബ്ബ് ഫുട്ബോളിലെ എസി മിലാന്റെ സൂപ്പര്‍താരമായിട്ടാണ് പിര്‍ലോ തിളങ്ങിയത്. 2006ലെ ലോകകപ്പ് നേടിയ ടീമംഗമായ പിര്‍ലോ ക്ലബ്ബിനായി ലീഗ് കിരീടങ്ങളും ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടുന്നതില്‍ പ്രധാന പങ്കുവഹിച്ച താരമാണ്.
Comments