ചെന്നൈ: ഐ.പി.എല്ലിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി കൊറോണ പരിശോധനയ്ക്ക് വിധേയനായി. റാഞ്ചിയിലെ ഗുരുനാനാക് ആശുപത്രിയിലാണ് ധോണി സ്രവ പരിശോധന നടത്തിയത്. തുടര്‍ന്ന് ചെന്നൈയ്ക്ക് പുറപ്പെട്ടു. ഇന്ന് ഉച്ചയോടെ ഫലം ലഭ്യമാകുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രീമിയര്‍ ലീഗിന്റെ 2020 സീസണിലെ മത്സരങ്ങള്‍ക്കായി ദുബായിയിലേയ്ക്ക് പുറപ്പെടുന്നതിന് മുമ്പുള്ള പരിശോധനയാണ് നടത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം രാജസ്ഥാന് റോയല്‍സിന്റെ പരിശീലകന് കൊറോണ സ്ഥിരീകരിച്ചിരുന്നു.
ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പര്‍കിംഗ്സാണ് ആദ്യം യു.എ.ഈ യാത്ര നടത്താന്‍ പോകുന്നത്. 21-ാം തീയതി സൂപ്പര്‍ കിംഗ്സ് ടീം പ്രത്യേക വിമാനത്തിൽ യു.എ.ഇയിലേയ്ക്ക് പുറപ്പെടും. പരിശീലനത്തിനായി ടീമിനൊപ്പം 10 ബൗളര്‍മാരെ കൊണ്ടുപോകുമെന്നും ക്ലബ്ബ് അറിയിച്ചിട്ടുണ്ട്. ഇന്നുമുതല്‍ ചെന്നൈയില്‍ സൂപ്പര്‍ കിംഗ്സിന്റെ പരിശീലനം ആരംഭിക്കും.
Comments