ഭാരതത്തിന് വേണ്ടി ജീവിച്ച മാഡം കാമ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന് വേണ്ടി ജീവിച്ച മാഡം കാമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2020, 05:06 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയുടെ ദേശീയ പതാക ആദ്യമായി വിദേശത്ത് ഉയര്‍ത്തിയ  ധീര വനിത മാഡം കാമ എന്നറിയപ്പെടുന്ന ഭിക്കാജി റസ്തം കാമ. 1907 ല്‍ ജര്‍മനിയിലെ സ്റ്റഡ്ഗര്‍ട്ടില്‍ വെച്ചുനടന്ന അന്താരാഷ്‌ട്ര സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സ് വേദിയിലാണ് മാഡം കാമ ഇന്ത്യയുടെ പതാക ഉയര്‍ത്തിയത്.  മുംബൈയിലെ പ്രശസ്ത വ്യാപാരിയായിരുന്ന ഭിക്കാജി സൊറാബ് പട്ടേലിന്റെയും ജെയ്ജി ഭായ് പട്ടേലിന്റെയും മകളായി ജനിച്ച മാഡം കാമ സ്‌കൂളില്‍ പഠിക്കുന്ന കാലത്തു തന്നെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടു നടക്കുന്ന സമരങ്ങളില്‍ ആകൃഷ്ടയായിരുന്നു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരെ അത്രയധികം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്ത വ്യക്തിയാണ് മാഡം കാമ.

1885 ല്‍ റസ്തം കാമയെ വിവാഹം കഴിച്ചു. എന്നാല്‍ ഈ ദാമ്പത്യം അധിക കാലം നില നിന്നില്ല. ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട കാമയ്‌ക്ക് ഭര്‍ത്താവിന്റെ വിലക്ക് വന്നതോടെയാണ് ആ ബന്ധത്തില്‍ വിള്ളല്‍ വീണത്. തുടര്‍ന്ന് കാമ ബന്ധം ഉപേക്ഷിച്ചു. ബോംബെയില്‍ കടുത്ത പ്ലേഗ് ബാധ വന്നപ്പോള്‍ ആ മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കും കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. അതിനിടെ മാഡം കാമയ്‌ക്ക് പ്ലേഗ് ബാധിച്ചു. എന്നാല്‍ അവര്‍ സുഖം പ്രാപിച്ചു.

1902 ൽ  ഇംഗ്ലണ്ടിലേക്ക് പോയി. പിന്നീടുള്ള ജീവിതം രാജ്യത്തിനു പുറത്തായിരുന്നു. രാജ്യത്തോടുള്ള സ്‌നേഹവും ആദരവും വളരെയധികമായിരുന്നു മാഡം കാമയ്‌ക്ക. 1905 ല്‍ ദാദാഭായ് നവറോജിയോടും ശ്യാംജിയോടുമൊപ്പം ഇന്ത്യന്‍ ഹോംറൂള്‍ പ്രസ്ഥാനത്തിനു തുടക്കമിട്ടു. 1909 വന്ദേമാതരം, തല്‍വാര്‍ എന്നീ പ്രസിദ്ധീകരണങ്ങള്‍ പാരീസില്‍ ആരംഭിച്ചു. ഇന്ത്യയുടെ വിപ്ലവ മാതാവ് എന്നറിയപ്പെടുന്ന മാഡം കാമ നീണ്ട 34 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തി. തന്റെ മാതൃ രാജ്യത്തിന് വേണ്ടി, സ്വാതന്ത്രത്തിനു വേണ്ടി സ്വന്തം വ്യക്തി ജീവിതം പോലും മറന്ന് പ്രവര്‍ത്തിച്ച ധീര വനിതയാണ് മാഡം കാമ. 1936 ഓഗസ്റ്റ് 13 ന് ഈ ധീരവനിത ലോകത്തോട് വിട പറഞ്ഞു.

Tags: freedom fight
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies