മുംബൈയിൽ നിന്ന് ഡൽഹിയിലേയ്ക്ക് കുതിച്ചെത്താം ഇനി ഗ്രീൻഫീൽഡ് ഹൈവേ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുംബൈയിൽ നിന്ന് ഡൽഹിയിലേയ്‌ക്ക് കുതിച്ചെത്താം ഇനി ഗ്രീൻഫീൽഡ് ഹൈവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2020, 07:42 pm IST
FacebookTwitterWhatsAppTelegram

യാത്രകളെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയില്ല. എന്നാൽ യാത്രകൾ പോകുന്ന പാതകൾ തിരക്ക് നിറഞ്ഞതാണെങ്കിലോ ? ഏതൊരു യാത്രക്കാരനെയും മടുപ്പിക്കുന്ന ഒന്നാണ് റോഡുകളിലെ ട്രാഫിക്ക് കുരുക്കുകൾ. മണിക്കൂറുകൾ ബ്ലോക്കിൽ കിടക്കേണ്ട അവസ്ഥ ഉണ്ടെങ്കിലോ ? ചിന്തിക്കാൻ പോലും സാധിക്കുന്നില്ല, അല്ലേ. അങ്ങനെയെങ്കിൽ ഡൽഹി, മുംബൈ നഗരങ്ങളിലേക്കുള്ള യാത്രകൾ ആണെങ്കിലോ.. തിരക്കേറിയ ഈ പാതകളിലൂടെ സഞ്ചരിക്കുക എന്നത് തന്നെ ഒരു വലിയ ടാസ്‌ക് ആണ്. എന്നാൽ സഞ്ചാരികൾക്കൊരു സന്തോഷവാർത്ത. ഡൽഹി-മുംബൈ ഗ്രീൻഫീൽഡ് ഹൈവേ എന്ന് പേരിട്ടിരിക്കുന്ന പാത നിലവിൽ വരുന്നതോടെ മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാം.

പലരുടെയും മനം കവരുന്ന യാത്രയാണ് മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ളത്. വഴിയോരങ്ങളിലെ കാഴ്ചകളും മനോഹരമായ ഗ്രാമീണ ഭംഗിയും ഈ യാത്രയെ കൂടുതൽ മനോഹരമാക്കുന്നു. യാത്രകളെയും യാത്രയിലെ കാഴ്ചകളെയും സ്നേഹിക്കുന്ന റൈഡർമാരുടെ ഇഷ്ടവഴികൾ കൂടിയാണ് ഇത്. സാധാരണയായി മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് പോകുന്ന ഒരാൾ സഞ്ചരിക്കേണ്ടത് 1415.4 കിലോമീറ്റർ ദൂരമാണ്. അതിനുവേണ്ടി എടുക്കുന്ന സമയം ആകട്ടെ 25 മണിക്കൂറും.

ഡൽഹി-മുംബൈ ഗ്രീൻഫീൽഡ് ഹൈവേ നിലവിൽ വരുന്നതോടെ 1415.4 കിലോമീറ്റർ 1275 കിലോമീറ്റർ ആയി കുറയുമെന്ന് മാത്രമല്ല, യാത്രാസമയം 11 മണിക്കൂർ ആയി കുറയുകയും ചെയ്യും. കൂടാതെ മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിലും ഈ പാതയിലൂടെ സഞ്ചരിക്കാൻ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.

ഗ്രീൻഫീൽഡ് ഹൈവേയുടെ നിർമ്മാണത്തിനും മറ്റുമായി ഫണ്ട് നൽകുന്നതിനായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്‌എഐ) ഒരു പ്രത്യേക ഉദ്ദേശ്യ വാഹന (എസ്പിവി) കമ്പനി രൂപീകരിച്ചിട്ടുണ്ട്. നിലവിൽ 1275 കിലോമീറ്റർ നീളവും എട്ടുവരി പാതയും ആയി നിർമ്മിക്കുന്ന ഹൈവേ പിന്നീട് 13 വരിയായി ഉയർത്താനും സാധ്യതകൾ ഉണ്ട്. നിർമ്മാണം പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് എക്സ്പ്രസ്സ് ഹൈവേ എന്ന ബഹുമതി ഈ പാതയ്‌ക്ക് സ്വന്തമാകും.

ഹൈവേയുടെ ഇരുവശങ്ങളിലുമായി 50 കിലോമീറ്റർ ഇടവേളകളിൽ 75 ഇടങ്ങളിലായി വഴിയോര സൗകര്യങ്ങൾ ഏർപ്പെടുത്തും. ശുചിമുറികൾ, റെസ്റ്റോറന്റുകൾ, റെസ്റ്റിംഗ് റൂമുകൾ എന്നിവ ഉൾപ്പെടുന്ന സൗകര്യങ്ങൾ ആണ് ഒരുക്കാൻ ശ്രമിക്കുന്നത്. ഹൈവേ നിർമാണ ഘട്ടത്തിൽ തൊഴിലാളികൾക്ക് 50 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹൈവേ പദ്ധതി നിർമ്മാണത്തിനായി 82514 കോടി രൂപയാണ് കണക്കാക്കുന്നത്. ഭൂമിയുടെ ഏറ്റെടുക്കുന്നതിനായുള്ള 20928 കോടി രൂപയുടെ ചിലവ് ഉൾപ്പെടുത്തിയുള്ള ആകെ ചിലവാണ് 82514 കോടി രൂപ.

Tags: MumbaiDelhihighway
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies