ലണ്ടന്‍: ഇസ്രയേല്‍ അറബ് രാജ്യങ്ങളുമായി ഒരുമിക്കുന്നതില്‍ പലസ്തിനിനേക്കാള് വിറളിപിടിക്കുന്നത് പാകിസ്താനാണെന്ന് അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജന്‍സികള്‍. ഇന്ത്യയുമായി നിരന്തരം അതിര്‍ത്തിപ്രശ്നവും ഭീകരതയുമായി മുന്നേറുന്ന പാകിസ്താനില്‍ രണ്ടു ദിവസമായുള്ള ചര്‍ച്ച ഇസ്രയേലിന് കിട്ടുന്ന ആഗോള സമ്മതിയാണ്.
സൈനികതലത്തിലും പാകിസ്താന്റെ ഭരണകൂടതലത്തിലും യോഗം നടന്നു. രണ്ടിലും ഇസ്രയേലിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. പലസ്തീന് അവരുടെ അവകാശം നേടിക്കൊടുക്കാന്‍ പാകിസ്താനെക്കൊണ്ട് സാധിക്കുന്നതെല്ലാം ചെയ്യണമെന്നാണ് ഇമ്രാന്ഖാന് യോഗത്തില്‍ പറഞ്ഞത്. സൈന്യവും തീവ്രമതമൗലികവാദികളും ആവശ്യപ്പെട്ടിരിക്കുന്നതും അതുതന്നെയാണ്. അഫ്ഗാനിസ്ഥാനില്‍ ഭീകരര്‍ക്കായി പരിശീലനക്യാമ്പുകള്‍ നടത്തുന്നതാണ് നിലവിലെ പാകിസ്താന്റെ അന്താരാഷ്ട്ര തന്ത്രം. പലസ്തീനുമായി ഇസ്രയേല്‍ വിരോധത്തെ മുതലെടുക്കാനും ഭീകരത അതിലൂടെ വളര്‍ത്താനുമാണ് പുതിയ നീക്കമെന്നാണ് സൂചന.
വന്‍കിട അറബ് രാജ്യങ്ങള്‍ പാക്സിതാനെ തള്ളിയതും അതേസമയം അമേരിക്ക, ഇന്ത്യ, ഇസ്രയേല്‍ പ്രതിരോധ-സാങ്കേതിക രംഗത്ത് കൈകോര്‍ത്തതുമാണ് പാകിസ്താനെ ചൊടുപ്പിച്ചത്. യു.എ.ഇ -ഇസ്രയേല്‍ പങ്കാളിത്തം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് പാകിസ്താന് കണക്കുകൂട്ടുന്നത്. ആശയപരമായി അറബ് മേഖലയുമായിട്ടാണ് പാകിസ്താന് ബന്ധം. എന്നാല്‍ ഇന്ത്യക്കെതിരെ കശ്മീര്‍ വിഷയത്തില്‍ അറബ് രാജ്യങ്ങള്‍ ഒപ്പം നിന്നില്ല. ഇപ്പോള്‍ ഇസ്രയേലിനെതിരെ പലസ്തീന് വിഷയത്തിലും അടികിട്ടിയിരിക്കുകയാണെന്നും ലണ്ടന്‍ കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര ഗവേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.
Comments