സതാംപ്ടണ്: പാകിസ്താനെതിരെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മികച്ച തുടക്കം. ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് 336ന് 4 എന്ന ശക്തമായ നിലയിലാണ് മദ്ധ്യനിരയില്‍ സാക് ക്രൗളിയുടെ സെഞ്ച്വിറിയും(171) ബട്ലറുടെ 91 റണ്‍സുമാണ് ഇംഗ്ലണ്ടിന് മികച്ച സ്കോര്‍ സമ്മാനിച്ചിരിക്കുന്നത്. ഇരുവരും പുറത്താകാതെ നില്‍ക്കുകയാണ്.
ഓപ്പണര്‍ ബേണ്‍സിനേയും(6), സിബ്ലിയേയും(22) ക്യാപ്റ്റന്‍ ജോ റൂട്ടിനെയും(29) പോംപ്പിനേയും(3) വേഗത്തില്‍ നഷ്ടപ്പെട്ടെങ്കിലും ക്ര്വാളിയും ബട്ലറും ചേര്‍ന്ന് ഇംഗ്ലണ്ടിന് വീര്യം പകര്‍ന്നു. ഇരുവരും ചേര്‍ന്ന അഞ്ചാം വിക്കറ്റില്‍ 209 റണ്‍സിന്റെ നിര്‍ണ്ണായക കൂട്ടുകെട്ടും ഉണ്ടാക്കി. പാകിസ്താന് വേണ്ടി യാസിര്‍ ഷാ 2 വിക്കറ്റും ഷഹീന് അഫ്രിദിയും നസീം ഷായും ഓരോ വിക്കറ്റും വീഴ്ത്തി.
ആദ്യ ടെസ്റ്റ് വിജയിച്ച് പരമ്പരയില്‍ 1-0നാണ് ഇംഗ്ലണ്ടാണ് വിജയിച്ചത്. രണ്ടാം ടെസ്റ്റ് മഴമൂലം ഉപേക്ഷിച്ചു. ഓള് റൗണ്ടര്‍ ബെന്‍സ്റ്റോക്സിന്റെ അഭാവം ഇംഗ്ലണ്ടിന് ക്ഷീണമാകുമെന്ന പ്രവചനം ക്രൗളി തിരുത്തുകയാണ്.
Comments