നായയെ കടുവയെ പോലെയാക്കി; പ്രതിഷേധം ശക്തം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നായയെ കടുവയെ പോലെയാക്കി; പ്രതിഷേധം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2020, 02:18 pm IST
FacebookTwitterWhatsAppTelegram

നായയെ ഓറഞ്ചും കറുപ്പും ചായം പൂശി കടുവയെ പോലെയാക്കിയതിനെതിരെ പ്രതിഷേധവുമായി മലേഷ്യയിലെ മൃഗസ്നേഹികള്‍. മലേഷ്യന്‍ അനിമല്‍ അസോസിയേഷന്‍ നായയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. നായയെ വരച്ചതിന് ഉത്തരവാദികളായവരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. പോസ്റ്റ് മൃഗസ്‌നേഹികള്‍ ഏറ്റെടുത്തതോടെ സംഭവം വളരെ വേഗത്തില്‍ ജനശ്രദ്ധനേടി.
മൃഗങ്ങളുടെ രോമങ്ങളില്‍ ചായം പൂശുന്നത് അവയുടെ ആരോഗ്യത്തിന് ഏറെ ഹാനികരമാകും എന്നതിനാല്‍ ഇത്തരം പ്രവണതകള്‍ മുന്‍പ് തന്നെ ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഇവര്‍ അവാര്‍ഡും പ്രഖ്യാപിച്ചിട്ടുണ്ട്.

നായയുടെ ദേഹത്ത് ചായംപൂശിയവരെ എത്രയും വേഗം കണ്ടുപിടിക്കണമെന്നും ഉചിതമായ ശിക്ഷ നല്‍കണമെന്നും മൃഗസ്‌നേഹികള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. 3000ത്തില്‍ അധികം പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തു. ആയിരത്തിനടുത്ത് ആളുകള്‍ പോസ്റ്റിന് താഴെ അഭിപ്രായങ്ങള്‍ അറിയിച്ചു. ഭൂരിഭാഗം പേരും നായയുടെ ദേഹത്ത് പെയിന്റിച്ച പ്രവൃത്തിക്കെതിരെ കടുത്ത നടപടി വേണമെന്നാണ് അറിയിച്ചത്. എന്നാല്‍ ചിലര്‍ ഇതിനെ മിനി ടൈഗര്‍ എന്നാണ് വിശേഷിപ്പിച്ചത്. ഇതിനെ വെറും തമാശയായി കാണാന്‍ കഴിയില്ല, മൃഗങ്ങള്‍ക്ക് നേരെയുള്ള പീഡനമെന്നാണ് മറ്റൊരാളുടെ പ്രതികരണം.

അതേസമയം മൃഗങ്ങള്‍ക്ക് നേരെയുള്ള ഇത്തരം പ്രവൃത്തി ഇതാദ്യമായല്ല. കഴിഞ്ഞ വര്‍ഷം കര്‍ണാടകയിലെ ഒരു കര്‍ഷകന്‍ തന്റെ നായയെ ഇത്തരത്തില്‍ പെയിന്റ് ചെയ്തിരുന്നു. കൃഷി നശിപ്പിക്കാനെത്തുന്ന കുരങ്ങുകളെ വിരട്ടി ഓടിക്കുന്നതിന് വേണ്ടിയായിരുന്നു അയാള്‍ നായയെ കടുവയുടെ രൂപത്തിലാക്കിയത്.

കൃഷിയടത്തിന്റെ പലയിടങ്ങളിലായി കടുവയുടെ രൂപത്തിലുള്ള പാവ മാറ്റി വച്ചു നോക്കി. ആ പ്രദേശത്തേക്ക് കുരങ്ങന്മാര്‍ വന്നില്ല. എന്നാല്‍ ഇത് എപ്പോഴും പ്രാവര്‍ത്തികമാവില്ലെന്ന് തിരിച്ചറിഞ്ഞതോടെ കര്‍ഷകന്‍ തന്റെ വളര്‍ത്തുനായക്ക് കടുവയുടെ നിറം കൊടുക്കുകയായിരുന്നു. ഇതിനെതിരെയും മൃഗസ്‌നേഹികള്‍ രംഗത്തെത്തിയിരുന്നു.

 

Tags: tigerdogmalesia
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies