അമിതവണ്ണം അലട്ടുന്നുവോ..?; ഈ 'ഹെൽത്തി ഡ്രിങ്ക്' നിങ്ങളെ സഹായിക്കും
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അമിതവണ്ണം അലട്ടുന്നുവോ..?; ഈ ‘ഹെൽത്തി ഡ്രിങ്ക്’ നിങ്ങളെ സഹായിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2020, 12:39 pm IST
FacebookTwitterWhatsAppTelegram

മലയാളികളടക്കമുള്ളവരെ അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് അമിതവണ്ണവും അതേത്തുടർന്നുണ്ടാകുന്ന ശാരീരിക അസ്വാസ്ഥ്യങ്ങളും. വിവിധ ആരോഗ്യ ഭക്ഷണശീലമുള്ള ഇക്കാലത്ത് അനവധി ആഹാരങ്ങള്‍ നിങ്ങള്‍ക്കും ലഭിക്കും. പട്ടിണി കിടന്ന് ശരീരഭാരം കുറയ്‌ക്കാന്‍ കഴിയില്ല, അതിനാൽ വണ്ണം കുറക്കാന്‍ ഡയറ്റിലുള്ളവര്‍ പലവിധങ്ങളായ ഉപായങ്ങളാണ് ദിവസേന പരീക്ഷിക്കുന്നത്. എന്നാൽ കൃത്യമായ ഡയറ്റ് നോക്കിയിട്ടും വ്യായാമം ചെയ്തിട്ടും കൂടിയും ഭാരം കുറയുന്നില്ലെന്നാണ് ചിലരുടെ വിഷമം. ഇക്കൂട്ടരുടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്‌ക്കാനും ​ദഹനസബന്ധമായ പ്രശ്നങ്ങൾ കുറയ്‌ക്കാനും സഹായിക്കുന്ന ഒരു ഹെൽത്തി ഡ്രിങ്കിനെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

നമ്മുടെ നാട്ടിൽ തന്നെ സുലഭമായി ലഭിക്കുന്ന പെരുംജീരകവും നാരങ്ങ നീരുമാണ് ഈ ഹെൽത്തി ഡ്രിങ്കിലെ പ്രധാന ചേരുവകൾ. പെരുംജീരകം ഭാരം കുറയ്‌ക്കാൻ സഹായിക്കുക മാത്രമല്ല വിഷാംശം ഇല്ലാതാക്കുന്നതിനും ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുവെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. കുടലിനെ ശുദ്ധീകരിക്കുന്നതിനുള്ള ഒരു മികച്ച പ്രതിവിധി കൂടിയാണ് ഇതെന്നും ഇവർ വ്യകതമാക്കുന്നു. പെരുംജീരകവും നാരങ്ങ നീരും ചേർത്ത ഈ ഹെൽത്തി ഡ്രിങ്ക് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം….

ചേരുവകൾ

വെള്ളം 1 കപ്പ്
നാരങ്ങ നീര് അരക്കപ്പ്
പെരുംജീരകം അരടീസ്പൂൺ
തേൻ 2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം പെരുംജീരകം വെള്ളത്തിലിട്ട് തിളപ്പിക്കുക. തിളച്ച് കഴിഞ്ഞാൽ നാരങ്ങനീരും തേനും ചേർക്കുക. ശേഷം നല്ല പോലെ മിക്സ് ചെയ്യുക. തണുത്ത ശേഷം കുടിക്കുക.

ഈ പാനീയം വെറും വയറ്റിൽ കുടിക്കുന്നതാണ് കൂടുതൽ നല്ലത്. ദിവസവും ഒരു ​ഗ്ലാസ് കുടിക്കാവുന്നതാണ്. വിറ്റാമിൻ സി സമ്പുഷ്ടമായ നാരങ്ങ ചേർക്കുന്നത് ശരീരത്തിലെ അധിക കലോറി നീക്കം ചെയ്യാനും സഹായിക്കുന്നു.

Tags: Healthhealth tipshealthy drink
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ഇന്ത്യയില്‍ ആഷസ് ടെസ്റ്റ്? 150-ാം വാര്‍ഷിക മത്സരം ഇന്ത്യയില്‍ നടത്താന്‍ ആലോചിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

ലഹരി വാങ്ങാൻ പണം നൽകിയില്ല; അമ്മയ്‌ക്കും സഹോദരിക്കും ക്രൂരമർദ്ദനം; 37 കാരൻ ഷെരീഫ് അറസ്റ്റിൽ

കൈവിലങ്ങുമായി പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട സംഭവം; നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ജന്തർമന്ദർ പ്രതിഷേധത്തിൽ 400-ഓളം ക്രിമിനലുകൾ; എ.ഐ ഫേഷ്യൽ റെക്കഗ്നിഷനിൽ നിർണായക വിവരങ്ങൾ; ഡൽഹി പൊലീസ്

ഓസ്‌ട്രേലിയന്‍ ദേശീയതാരത്തിന് തിരിച്ചടി; അതിവേഗ ഡ്രൈവിങ്ങിനും മയക്കുമരുന്ന് ഉപയോഗത്തിനും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

ജന്തർമന്ദറിൽ എത്താൻ വിമാന ടിക്കറ്റും പണവും ഓഫർ ചെയ്തു; സി.ജെ.പി പ്രതിഷേധത്തെ പിന്തുണച്ച് വീഡിയോയും റീലും ചെയ്യാൻ ഇൻഫ്ലുവൻസർമാർക്ക് പണം; നടി ആകാൻക്ഷാ പുരിയുടെ വെളിപ്പെടുത്തൽ

‘ചെന്നൈയിലേക്ക് കൊണ്ടുപോകരുത്’ എന്ന് രണ്ടുതവണ കത്ത്; സമ്മര്‍ദത്തില്‍ റിപ്പോര്‍ട്ട് മാറ്റിയ ഉദ്യോഗസ്ഥനും അന്വേഷണവലയത്തില്‍

റെയില്‍വേയില്‍ ഡിജിറ്റല്‍ വിപ്ലവം; സുരക്ഷയ്‌ക്കും കാര്യക്ഷമതയ്‌ക്കുമായി മൂന്ന് പുതിയ ആപ്പുകള്‍ അവതരിപ്പിച്ച് ദക്ഷിണ റെയില്‍വേ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies