ബലൂണുമായി കളിക്കുന്ന നായകുട്ടിയുടെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ ആകുന്നു .വെൽക്കം ടു നേച്ചർ എന്ന പേരുള്ള ട്വിറ്റർ അക്കൗണ്ടിലൂടെയാണ് നായക്കുട്ടി ബലൂണുമായി കളിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് . അധികം ദൈർഘ്യം ഇല്ലാത്ത വീഡിയോ പോസ്റ്റ് ചെയ്തു അഞ്ചു മണിക്കൂറിനുള്ളിൽ തന്നെ മുപ്പത്തിരണ്ടായിരം പേരാണ് കണ്ടിരിക്കുന്നത് .
സൂര്യന്റെ പടമുള്ള പാറി കളിക്കുന്ന ബലൂൺ കടിച്ചു പിടിച്ചു കൊണ്ട് വരുന്ന നായക്കുട്ടി , വിട്ടു പോകുന്ന ബലൂൺ ഓടി ചെന്ന് പിടിക്കുകയും പിന്നെ അതുമായി കളിക്കുന്ന രംഗവുമാണ് വീഡിയോയിൽ ഉള്ളത് . വളരെയധികം ഇഷ്ടം തോന്നുന്ന കൊച്ചു നായകുട്ടിയുടെ ഈ കളിക്കൊഞ്ചൽ ആരുടേയും മനംകുളിർപ്പിക്കുന്ന ഒന്നാണ് .
മൃഗങ്ങളുടെയും പക്ഷികളുടെയും ചിത്രങ്ങളും വിഡിയോകളും ഇഷ്ടപെടുന്നവർക്ക് ഹൃദ്യമായ ഒരു വിരുന്ന് തന്നെയാണ് ഈ വീഡിയോ . സമൂഹമാദ്ധ്യമങ്ങളിലെ സ്ഥിരം പ്രേക്ഷകർ എന്നും ഇത്തരത്തിലുള്ള മനോഹരവും ഹൃദ്യവുമായ വീഡിയോകൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുക പതിവാണ് .
“നിങ്ങളുടെ വഴിയിൽ അല്പം സൂര്യപ്രകാശം തരുന്നു ” എന്ന അടികുറിപ്പോടെ പങ്കു വെച്ചിരിക്കുന്ന വീഡിയോക്ക് ഇപ്പോൾ തന്നെ മൂവായിരം ലൈക്കും എഴുന്നൂറ്റി പത്തു റീട്വീറ്റുമാണ് ലഭിച്ചിരിക്കുന്നത് . കൂടാതെ കമ്മെന്റ് ബോക്സിൽ സ്നേഹവും കരുതലും നിറഞ്ഞ കമ്മെന്റുകൾ കൊണ്ട് നിറയുകയും ചെയ്യുന്നു .
“നന്ദി , ഇന്നത്തെ ദിനം എനിക്കിതാവശ്യം ആയിരുന്നു ” എന്നായിരുന്നു ഒരു സന്ദേശം . “ഓ ഞാൻ ഇതിനെ സ്നേഹിക്കുന്നു ” എന്നായിരുന്നു മറ്റൊരു സന്ദേശം .ഹൃദയത്തിന്റെ ചിഹ്നങ്ങളും , സ്നേഹം പകരുന്ന ചിഹ്നങ്ങളും ഒക്കെയായി നിറഞ്ഞാടുകയാണ് ഈ നായകുട്ടിയുടെ വീഡിയോ .
വീഡിയോ കാണാൻ ആയി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://twitter.com/i/status/1304165752262459392
Comments