കശ്മീരിൽ പാക്ഭീകരത തകർത്ത ക്ഷേത്രങ്ങൾ പുനർനിർമ്മിക്കാൻ മോദിസർക്കാർ ;പുരാതന രാമക്ഷേത്രത്തിന്റെ പുനർനിർമ്മാണം ആരംഭിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിൽ പാക്ഭീകരത തകർത്ത ക്ഷേത്രങ്ങൾ പുനർനിർമ്മിക്കാൻ മോദിസർക്കാർ ;പുരാതന രാമക്ഷേത്രത്തിന്റെ പുനർനിർമ്മാണം ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2020, 07:06 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ : പാക് ഭീകരത തകർത്തെറിഞ്ഞ ഹൈന്ദവ വിശ്വാസങ്ങളെ കശ്മീരിന്റെ മാറിൽ തിരിച്ചെത്തിക്കാൻ മോദി സർക്കാർ . ഭീകരർ തകർത്തെറിഞ്ഞ ആരാധനാലയങ്ങൾ പുനർനിർമ്മിക്കാനാണ് തീരുമാനം .ഇതിന്റെ ഭാഗമായി ശ്രീനഗർ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃക ആരാധനാലയമായ രഘുനാഥ് ക്ഷേത്രത്തിന്റെ നഷ്ടപ്പെട്ട പ്രതാപം പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു

ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന ടൂറിസം വകുപ്പിനെ ചുമതലപ്പെടുത്തി. ക്ഷേത്രത്തിനൊപ്പം ചലം നദിയുടെ ഘട്ടങ്ങളും മനോഹരമാക്കും.

ദീർഘകാലമായി തകർന്നു കിടക്കുന്ന ക്ഷേത്രങ്ങൾ താഴ്‌വരയിലെ കശ്മീരി ഹിന്ദുക്കളുടെ മാനസികാവസ്ഥയെ പോലും പ്രതികൂലമായി ബാധിച്ചിരുന്നു. വർഷങ്ങളോളം സ്വന്തം വിശ്വാസങ്ങൾ അടിച്ചമർത്തപ്പെട്ടു . ഇതോടെയാണ് പല കുടുംബങ്ങളും കശ്മീരിന്റെ മണ്ണ് വിട്ടു പോയത്.

ശ്രീരാമന് സമർപ്പിച്ചിരിക്കുന്ന രഘുനാഥ് ക്ഷേത്രം താഴ്‌വരയിലെ ഏറ്റവും ആദരണീയമായ ക്ഷേത്രങ്ങളിലൊന്നാണ്. ജമ്മു കശ്മീർ സ്ഥാപകനായിരുന്ന മഹാരാജ ഗുലാബ് സിംഗ് ആണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. 1835 ൽ ക്ഷേത്രത്തിന്റെ പണി ആരംഭിച്ചു. അദ്ദേഹത്തിന്റെ മരണശേഷം മഹാരാജ ഗുലാബ് സിങ്ങിന്റെ മകൻ മഹാരാജ രൺബീർ സിംഗ് 1860 ൽ പണി പൂർത്തിയാക്കി. .

പ്രധാന ക്ഷേത്രത്തിന്റെ അകത്തെ മതിൽ ക്ഷേത്രത്തിന്റെ മൂന്ന് വശങ്ങളിലും സ്വർണ്ണ ഷീറ്റ് കൊണ്ട് മൂടിയിരുന്നു. സാളഗ്രാമങ്ങളും , വിലപിടിപ്പുള്ള രത്നങ്ങളും പതിച്ചതായിരുന്നു വിഗ്രഹങ്ങൾ.

ഹിന്ദുക്കൾ ഏറ്റവുമധികം ആരാധിച്ചിരുന്ന ചരിത്രപരമായ ക്ഷേത്രം 1990 കളുടെ തുടക്കത്തിൽ ഇസ്ലാമിക ഭീകരർ നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തിരുന്നു. ഇതിനെ എതിർത്തവർ കൊല്ലപ്പെട്ടു.

1990 കളുടെ തുടക്കത്തിൽ തന്നെ ഭീകരർ ക്ഷേത്രപരിസരത്ത് സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയവും ധർമ്മശാലയും അഗ്നിക്കിരയാക്കി. ക്ഷേത്രത്തിൽ ആരാധിക്കുന്നതിൽ നിന്ന് ഹിന്ദുക്കളെ തീവ്ര ഇസ്ലാമുകൾ വിലക്കിയിരുന്നു. എങ്കിലും, ക്ഷേത്രം സന്ദർശിക്കുന്നത് നിർത്താൻ ഭക്തർ വിസമ്മതിച്ചപ്പോൾ ക്ഷേത്രം മുഴുവൻ തീയിട്ട് നശിപ്പിച്ചു.

2002, മാർച്ച്, നവംബർ മാസങ്ങളിൽ രണ്ട് ഭീകരാക്രമണങ്ങൾക്കും ക്ഷേത്രം സാക്ഷ്യം വഹിച്ചു. ഇസ്ലാമിക ഭീകരർ ഗ്രനേഡ് എറിയുകയും, വെടിവയ്പ്പ് നടത്തുകയും ചെയ്തു . ഇതിൽ 20 ഹിന്ദു ഭക്തരുടെ മരണപ്പെടുകയും 40 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കഴിഞ്ഞ 30 വർഷമായി താഴ്‌വരയിലെ ഉപേക്ഷിക്കപ്പെട്ട ഹിന്ദു ക്ഷേത്രങ്ങൾ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാക്കി മാറ്റുകയായിരുന്നു. ആക്രമണത്തിന് ഉത്തരവാദികളായ തീവ്രവാദികളെ പിടികൂടുന്നതിൽ പോലീസ് പരാജയപ്പെട്ടു. ക്ഷേത്രത്തിൽ നിന്ന് കൊള്ളയടിച്ച 23 വിലയേറിയ വിഗ്രഹങ്ങൾ, 40 കിലോഗ്രാം വെള്ളി, സ്വർണം, ലക്ഷക്കണക്കിന് രൂപ വിലവരുന്ന മറ്റ് വസ്തുക്കൾ എന്നിവ കണ്ടെത്തുന്നതിലും പൊലീസ് പരാജയപ്പെട്ടു.

ഈ ക്ഷേത്രത്തിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം ഭീകരർ തകർത്ത മറ്റ് ക്ഷേത്രങ്ങളുടെ പുനർ നിർമ്മാണവും ആരംഭിക്കും .

Tags: kasmir
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies