തിരുവനന്തപുരം ; വിമോചനസമരകാലത്തെ അനുസ്മരിപ്പിക്കും വിധമുള്ള പ്രചാരണമാണ് ഇപ്പോൾ കേരളത്തിൽ നടത്തുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പശ്ചിമ ബംഗാളിലും ത്രിപുരയിലും സർക്കാരിനെ ഇറക്കാൻ ശ്രമിച്ചത് ഇതേ തന്ത്രത്തിലൂടെയാണ്.
എന്നാൽ കാലം മാറിയെന്ന് മനസിലാക്കണം. ഈ സമരത്തിനു മുന്നിൽ കീഴടങ്ങില്ല. ജനങ്ങളാണ് എൽഡിഎഫിനെ തെരഞ്ഞെടുത്ത്. ആ ജനങ്ങളിലാണ് എൽഡിഎഫിന് വിശ്വാസവും. ജനങ്ങളെ അണിനിരത്തി തന്നെ സമരത്തെ നേരിടുമെന്നും കോടിയേരി പറഞ്ഞു.അന്വേഷണത്തോട് മുഖം തിരിഞ്ഞ് നിൽക്കുന്ന സമീപനമല്ല എൽഡിഎഫ് സർക്കാരിന്റേത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് സ്വർണക്കടത്ത് കേസിൽ യുക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതിയത്.മുഖ്യമന്ത്രിയുടെ നിലപാടിനെ പ്രകീർത്തിച്ചുകൊണ്ടാണ് എൻഐഎയുടെ അഭിഭാഷകൻ സംസാരിച്ചതെന്നും കോടിയേരി പറഞ്ഞു.
Comments