ദുബായ്: സഞ്ജു.വി.സാസംസണ്‍ ഇന്ന് ഐ.പി.എല്‍ 2020 സീസണിലെ ആദ്യ മത്സരത്തിനിറങ്ങുന്നു. ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയാണ് സ്റ്റീവ് സ്മിത്തിന്റെ നേതൃത്വത്തില്‍ രാജസ്ഥാന് റോയല്‍സിന്റെ മത്സരം. സഞ്ജുവിനൊപ്പം റോബിന് ഉത്തപ്പയും യശസ്വി ജയ്സ്വാളും ടീമിന് കരുത്താകും. ഉത്തപ്പയും ജയ്സ്വാളും ഓപ്പണിംഗിറങ്ങുമെന്നാണ് സൂചന.
രാജസ്ഥാന്റെ ബൗളിംഗ് നിരയില്‍ ഇംഗ്ലീഷ് താരം ജോഫ്രെ ആര്‍ച്ചറിലാണ് പ്രതീക്ഷ. ഡേവിഡ് മില്ലറും ടോം കറനും രാജസ്ഥാനിലുണ്ട്.
Comments