ശ്രീനഗര്‍: ഭീകരവേട്ടയ്ക്ക് നേതൃത്വം നല്കി ജമ്മുകശ്മീര്‍ പോലീസ്. ഭീകരമുക്ത കശ്മീര്‍ എന്ന ലക്ഷ്യത്തിനായി ജമ്മുകശ്മീര്‍ പോലീസ് സേന എക്കാലത്തേയും മികച്ച സേവനമാണ് കാഴ്ചവച്ച് മുന്നേറുന്നത്.
നിരന്തരമായി നടക്കുന്ന ഭീകരവേട്ടയ്ക്ക് സൈന്യത്തോളം കരുത്തോടെയാണ് ജമ്മുകശ്മീര്‍ പോലീസിന്റെ നീക്കം. കേന്ദ്രഭരണ പ്രദേശങ്ങളുടെ ചുമതല വഹിക്കുന്ന ഡി.ജി.പി ദില്‍ബാഗ് സിംഗ് നേരിട്ടാണ്് ഭീകരവേട്ടയ്ക്ക് നേതൃത്വം നല്‍കുന്നത്.
ചിട്ടയായപരിശീലനവും ഭയരഹിത സമീപനവും പോലീസിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കിയതായി ഡിജിപി ദില്‍ബാഗ് സിംഗ് പറഞ്ഞു. ജമ്മുകശ്മീര്‍ സേനയിലെ പ്രത്യേക കമാന്റോ സംഘത്തിന്റെ പരിശീലന പരിപാടിക്കിടെയാണ് ദില്‍ബാഗ് സിംഗ് ജമ്മുകശ്മീരിലെ മാറിയ പരിസ്ഥിതി വിലയിരുത്തിയത്. സൈനികര്‍ക്കൊപ്പം നടത്തേണ്ട നിരവധി പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ദില്‍ബാഗ് സിംഗ് പോലീസ് സേനാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി.
മികച്ച സേവനം കാഴ്ചവെച്ച പോലീസ് സേനാംഗങ്ങള്‍ക്കുള്ള പുരസ്കാരവും ഡി.ജി.പി നല്കി. ജമ്മുകശ്മീര്‍ ഐ.ജി വിജയകുമാര്‍, ദക്ഷിണ മേഖല ഡി.ഐ.ജി. രംഗേ അഥുല്‍ ഘോഷ് എന്നിവരും പോലീസ് സേനാ പരിശീലനത്തില്‍ പങ്കെടുത്തു.ശ്രീനഗര്‍ സൂപ്രണ്ടുമാരായ ഡോ. ഹസീബ് മുഗള്‍, താഹീര്‍ അഷ്റഫ് ഭട്ടി എന്നിവര്‍ പോലീസ് സേനാംഗങ്ങളെ പരിചയപ്പെടുത്തി.
Comments