മലയാളികളുടെ അഭിമാനമായ സഞ്ജുവിനെ പ്രശംസിച്ച് സച്ചിന്‍
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മലയാളികളുടെ അഭിമാനമായ സഞ്ജുവിനെ പ്രശംസിച്ച് സച്ചിന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2020, 04:46 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് സഞ്ജു സാംസണ്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ സീസണില്‍ മികച്ച പ്രകടനമാണ് സഞ്ജു സാംസണ്‍ കാഴ്ച വെച്ചത്. മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ആദ്യ മത്സരത്തില്‍ തന്നെ മികച്ച പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ഒന്‍പത് സിക്സറുകളും ഒരു ഫോറും ഉള്‍പ്പെടെ മുപ്പത്തി രണ്ടു പന്തുകളില്‍ നിന്നായി എഴുപത്തി നാലു റണ്‍സാണ് സഞ്ജു നേടിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ സീസണിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ചുറിയാണ് സഞ്ജു നേടിയത്. സഞ്ജു സാംസണിന്റെ മികച്ച ബാറ്റിംഗ് പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകത്തെ ഇതിഹാസ താരമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍.

ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയുളള സഞ്ജുവിന്റെ മികവുറ്റ പ്രകടനത്തിനു ശേഷമാണ് സോഷ്യല്‍ മീഡിയ വഴി സച്ചിന്‍ സഞ്ജുവിനെ പ്രശംസിച്ചത്. തിരുവനന്തപുരത്തുകാരനായ സഞ്ജു സാംസണ്‍ 2013 മുതല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമാണ്. 2018 ല്‍ എട്ട് കോടി രൂപയ്‌ക്കാണ് രാജസ്ഥാന്‍ സഞ്ജുവിനെ സ്വന്തമാക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കഴിഞ്ഞ രണ്ട് സീസണുകളിലും മികച്ച പ്രകടനം കാഴ്ച വെച്ച സഞ്ജു സെഞ്ചുറിയും നേടിയിരുന്നു. ബാറ്റിങ്ങില്‍ മാത്രമല്ല രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി വിക്കറ്റിനു പിന്നിലും മികച്ച പ്രകടനമാണ് സഞ്ജു കാഴ്ച വെച്ചത്.

മത്സര ശേഷം പ്രഖ്യാപിച്ച അവാര്‍ഡുകളില്‍ നാലെണ്ണവും സ്വന്തമാക്കിയത് സഞ്ജുവാണ്. സച്ചിനു പുറമേ ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീറും സോഷ്യല്‍ മീഡിയ വഴി സഞ്ജു സാംസണിന്റെ പ്രകടനത്തെ പ്രശംസിച്ചിരുന്നു. സഞ്ജുവിന്റെ ഇടിവെട്ട് പ്രകടനം ധോണിയെ പോലും അമ്പരപ്പിച്ചു. ബിസിസിഐ അധ്യക്ഷനായ ഗാംഗുലിയും സഞ്ജുവിന്റെ മികവുറ്റ പ്രകടനത്തിനു സാക്ഷിയായി ഗ്യാലറിയിലുണ്ടായിരുന്നു

Tags: IPLsanju samson
Share
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies