പുതുച്ചേരി : വിദേശത്തേയ്ക്ക് കടത്താൻ ശ്രമിച്ച കോടിക്കണക്കിന് രൂപ വില മതിക്കുന്ന 74 പുരാതന വിഗ്രഹങ്ങളുടെ വലിയ ശേഖരം തമിഴ്നാട് പോലീസ് കണ്ടെത്തി. പുതുച്ചേരിയിലെ ബിസിനസുകാരനായ ജീൻ പോൾ രാജരത്നത്തിന്റെ വീട്ടിൽ നിന്നാണ് ഇവ കണ്ടെത്തിയത്.
ചോള രാജാക്കന്മാരുടെ കാലഘട്ടം മുതലുള്ള വിഗ്രഹങ്ങൾക്ക് കോടികളുടെ മൂല്യം കണക്കാക്കുന്നതായി പൊലീസ് സ്പെഷ്യൽ സംഘം പറഞ്ഞു. ഇവയിൽ 60 എണ്ണം പുരാതന വെങ്കല വിഗ്രഹങ്ങളും 14 എണ്ണം കല്ലുകൾ ഉപയോഗിച്ച് നിർമ്മിച്ചതുമാണ് .
തമിഴ്നാട്ടിൽ പല വർഷങ്ങളിൽ നടത്തിയ ക്ഷേത്ര കവർച്ച വഴിയാണ് ഈ വിഗ്രഹങ്ങൾ ജീൻ പോളിന്റെ പക്കൽ എത്തിയതെന്നാണ് നിഗമനം.സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
Comments