ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുൻ ചാമ്പ്യന്മാർ ഇന്ന് പോരാട്ടത്തിനിറങ്ങുന്നു. നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളും മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും എതിരാളികളെ നേരിടും. മാഞ്ചസ്റ്റര്‍ സിറ്റി ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെയാണ് കളിക്കുന്നത്. വെസ്റ്റ്ഹാമിനോട് കഴിഞ്ഞ മത്സരത്തില്‍ സിറ്റിക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു. ഷെഫീല്‍ഡ് ഫുള്‍ഹാമുമായി തൊട്ടുകഴിഞ്ഞ മത്സരത്തില്‍ സമനില പിടിച്ചിരുന്നു.
ലിവര്‍പൂളിനോടും ആഴ്സണലിനോടും തോറ്റ ഷെഫീല്‍ഡ് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ മികച്ച മത്സരത്തിനൊരുങ്ങുകയാണ്. നോർവേയുടെ സാൻഡർ ബെർജേയിലാണ് ഷെഫീൽഡിന്റെ പ്രതീക്ഷ. സിറ്റി നിരയിൽ റോബർട്ടോ ഫെർമിനോയും ഡീഗോ ജൂട്ടയും മികച്ച ഫോമിലാണ്.
മറ്റ് മത്സരങ്ങളില്‍ ചെല്‍സി ബേണ്‍ലിയേയും ലിവര്‍പൂള്‍ വെസ്റ്റ്ഹാമിനെയുമാണ് നേരിടുന്നത്.മാഞ്ചസ്റ്ററിനോടും സതാംപ്ടണിനോടും സമനില വഴങ്ങിയാണ് ചെല്‍സി നില്‍ക്കുന്നത്. ലിവര്‍പൂള്‍ മുന്മത്സരങ്ങളില് എവര്‍ട്ടണിനോട് സമനിലയും ഷെഫീല്‍ഡ് യുണൈറ്റഡിനോട് ജയവും നേടിയാണ് നാളെ കളത്തിലിറങ്ങുന്നത്.
Comments