മിലാന്: ഇറ്റാലിയന്‍ ലീഗില്‍ സാസുവോളയ്ക്ക് സമനില. ഇന്ന് നടന്ന മത്സരത്തില്‍ ഉദിനീസമായി ഗോള്‍രഹിത സമനിലയിലാണ് സാസുവോള പിരിഞ്ഞത്.ലീഗിലെ രണ്ടാം സ്ഥാനക്കാരായ സാസുവോളയ്ക്ക് സീസണിലെ തുടക്കത്തിൽ എ.സി.മിലാനെ മറികടന്ന് ഒന്നാമതെത്താമായിരുന്ന അവസരമാണ് ഉദിനീസ ഇല്ലാതാക്കിയത്. ഇന്ന് നടക്കാനിരിക്കുന്ന മത്സരങ്ങളില്‍ കാഗ്ലിയാരി സാംപദോറിയയുമായും ബെനെവെന്റോ സ്പേസിയയുമായും ഏറ്റുമുട്ടും.
ലീഗിലെ ഈ ആഴ്ചത്തെ സുപ്രധാന മത്സരം നാളെ ഇന്റര്‍മിലാനും അത്ലാന്റയും തമ്മിലാണ്. മറ്റ് മത്സരങ്ങളില്‍ ലീഗ് ചാമ്പ്യന്മാരായ യുവന്റസ് ലാസിയോക്കെതിരേയും എ.സി.റോമ ജെനോവക്കെതിരേയും കളിക്കും. പാര്‍മ ഫിയോറന്റീനാ പോരാട്ടവും ടോറിനോ ക്രോട്ടോണേ മത്സരവും നാളെ നടക്കുന്നുണ്ട്.
Comments