കമറുദ്ദീനെ പിന്തുണച്ച് ലീഗ്: അറസ്റ്റ് സർക്കാരിനെതിരായ ആരോപണങ്ങൾ മറയ്ക്കാൻ; രാജി വേണ്ടെന്നും തീരുമാനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കമറുദ്ദീനെ പിന്തുണച്ച് ലീഗ്: അറസ്റ്റ് സർക്കാരിനെതിരായ ആരോപണങ്ങൾ മറയ്‌ക്കാൻ; രാജി വേണ്ടെന്നും തീരുമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2020, 03:39 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എംസി കമറുദ്ദീനെതിരായ നടപടി അസാധാരണമെന്ന് മുസ്ലീം ലീഗ്. സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങൾ മറയ്‌ക്കാൻ കമറുദ്ദീനെ കരുവാക്കുകയാണെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബിസിനസ്സ് പൊളിഞ്ഞതിന് അറസ്റ്റ് ചെയ്യുന്നത് അന്യായമാണ്. കമറുദ്ദീൻ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.

സർക്കാർ അധികാര ദുർവിനിയോഗം നടത്തി. കമറുദ്ദീനിനെതിരെ ചുമത്തിയത് നിലനിൽക്കാത്ത വകുപ്പുകളാണ്. അദ്ദേഹത്തിനെതിരായ ആരോപണത്തിൽ അന്വേഷണം പോലും പൂർത്തിയായിട്ടില്ല. രാവിലെ ചോദ്യം ചെയ്യാൻ വിളിക്കുന്നു, വൈകുന്നേരം അറസ്റ്റ് ചെയ്യുന്നു. അതിനിടയ്‌ക്ക് അറസ്റ്റ് ഉണ്ടാകുമെന്ന് അന്വേഷണ സംഘത്തിന്റെ പ്രഖ്യാപനം വരുന്നു. ഇത് അനിതരസാധാരണ നടപടിയാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

കമറുദ്ദീനെ സ്ഥാനാർത്ഥിയാക്കുമ്പോൾ ബിസിനസ് തകർന്ന വിവരം അറഞ്ഞിരുന്നില്ല. കമറുദ്ദീന്റെ രാഷ്‌ട്രീയ പ്രവർത്തനത്തിന്റെ ചരിത്രം നോക്കിയാണ് മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയാക്കിയതെന്നും ഫാഷൻ ഗോൾഡ് സംഭവത്തിൽ അഴിമതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കാഞ്ഞങ്ങാട് ജയിലിൽ റിമാൻഡിൽ കഴിയുന്ന കമറുദ്ദീൻ എംഎൽഎയുടെ ജാമ്യ ഹർജി ജില്ലാ കോടതി നാളെ പരിഗണിക്കും. 16 വർഷം കൊണ്ട് കോടിക്കണക്കിന് രൂപയാണ് ജ്വല്ലറിയിലേക്ക് നിക്ഷേപമായി എത്തിയത്. നിക്ഷേപകരുടെ പണം ഉപയോഗിച്ച് ബെംഗളൂരുവിൽ ഭൂമി വാങ്ങിക്കൂട്ടിയെന്നും അതിൽ ഭൂരിഭാഗം പിന്നീട് മറിച്ച് വിറ്റെന്നും ആക്ഷേപമുണ്ട്. ഇതുവരെ കമറുദ്ദീനിനെതിരെ 117 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. ഇന്നലെയായിരുന്നു കമറുദ്ദീനെ അറസ്റ്റ് ചെയ്തത്.

Tags: MC KAMARUDEENPK KUNJALIKUTTY
Share
Tweet
SendShare

More News from this section

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies