ന്യൂഡൽഹി: ആയൂർവേദ ഗവേഷണത്തിന് ലോകാരോഗ്യ സംഘടന ഇന്ത്യയിൽ കേന്ദ്രം തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങൾക്ക് കരുത്ത് പകരാനാണ് കേന്ദ്രസർക്കാരിന്റെ ഈ തീരുമാനം. ഗുജറാത്തിലേയും രാജസ്ഥാനിലേയും ആയൂർവേദ ഗവേഷണ സ്ഥാപനങ്ങളുടെ ഉദ്ഘാടനം വീഡിയോ കോൺഫെറൻസ് വഴി നിർവ്വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.
ആയൂർവേദ ഗവേഷണവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന ഇന്ത്യയിൽ ആഗോള ആയൂർവേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കുക്. പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങളിലൂടെ ഗവേഷണത്തിന് കരുത്ത് പകരുകയാണ് ലക്ഷ്യം. നമ്മുടെ പൈതൃക വിജ്ഞാനം രാജ്യത്തുടനീളം ഉയർത്തുന്നതിൽ ഓരോ ഇന്ത്യക്കാരനും സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ഗുജറാത്തിലെ ജാംനഗറിലാണ് ആയൂർവേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്. ഇതുവഴി ജാംനഗർ ദേശീയ പ്രാധാന്യത്തിലേക്ക് ഉയരുകയാണെന്ന്് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
Comments