ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഈ ആഴ്ചയിലെ സൂപ്പര്‍ പോരാട്ടത്തില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ തുല്യശക്തിയായ ടോ്ട്ടനം ജയം നേടി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഹാരി കെയിനും കൂട്ടരും ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. മറ്റ് മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വെസ്റ്റ് ബ്രോമിനെ തോല്‍പ്പിച്ചപ്പോള്‍ ആസ്റ്റണ്‍ വില്ല 1-2ന് ബ്രൈറ്റണ് മുന്നില്‍ കീഴടങ്ങി.
ഇംഗ്ലീഷ് തട്ടകത്തില്‍ മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ പതിനൊന്നാം സ്ഥാനത്തേക്ക് തള്ളിവിട്ടാണ് ടോട്ടനം ലീഗില്‍ ഈ ആഴ്ച ഒന്നാം സ്ഥാനത്തേക്ക് കയറിയത്. 5-ാം മിനിറ്റില്‍ സൂണ്‍ ഹ്യൂംഗ് മിന്നാണ് ടോട്ടനത്തിനായി ആദ്യ ഗോള്‍ നേടിയത്. 65-ാം മിനിറ്റില്‍ ജിയോവാനി ലോ സെല്സ്കോയാണ് ടോട്ടനത്തിന്റെ രണ്ടാം ഗോളും നേടിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരു ഗോളിനാണ് വെസ്്ററ് ബ്രോമിനെ തോല്‍പ്പിച്ചത്. 56-ാം മിനിറ്റിലെ പെനാല്‍റ്റി ഗോളാക്കി ബ്രൂണോ ഫെര്‍ണാണ്ടസാണ് യുണൈറ്റഡിന്റെ നിര്‍ണ്ണായ ഗോള്‍ നേടിയത്.
Comments