ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് തട്ടകത്തിന് ഒരാഴ്ച ഒഴിവ് നല്‍കിക്കൊണ്ട് ലീഗ് മത്സരങ്ങള്‍ നാളെ പുനരാരംഭിക്കുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പത്താം ദിന പോരാട്ടത്തില്‍ നാളെ നാലു മത്സരങ്ങളാണ് നടക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളും മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും നാളെ ഇറങ്ങുകയാണ്.
ലീഗില്‍ രണ്ടാം സ്ഥാനക്കാരായാണ് ലിവര്‍പൂള്‍ നാളെ 16-ാം സ്ഥാനക്കാരായ ബ്രൈറ്റണിനെതിരെ കളിക്കുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ അത്ലാന്റയോട് ഏറ്റ എതിരില്ലാത്ത രണ്ടു ഗോളിന്റെ തോല്‍വിയുടെ ക്ഷീണം തീര്‍ക്കാനാണ് ലിവര്‍പൂള്‍ ഇറങ്ങുന്നത്.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ മത്സരം ബേണ്ലേയ്ക്കെതിരെയാണ്. സിറ്റി നിലവില്‍ ലീഗില്‍ 13-ാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ്. 17-ാം സ്ഥാനത്താണ് ബേണ്‍ലേ നില്‍ക്കുന്നത്.കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി ഒളിമ്പിയാക്കോസിനെ തോല്‍പ്പിച്ചത്.
Comments