ലണ്ടന്‍: സ്വന്തം തട്ടകത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കനത്ത തോല്‍വി. ഫ്രഞ്ച് ലീഗിലെ ചാമ്പ്യന്മാരായ പി.എസ്.ജിയാണ് 3-1ന് യുണൈറ്റഡിനെ മുട്ടുകുത്തിച്ചത്. ഇരട്ടഗോളുകളോടെ ഇംഗ്ലീഷ് നിരയ്ക്കെതിരെ ബ്രസീലിയന്‍ താരം നെയ്മറാണ് യുണൈറ്റഡിന്റെ ഗോള്‍വല തകര്‍ത്തത്. ഗ്രൂപ്പ് എച്ചില് കളിയുടെ തുടക്കത്തില്‍ത്തന്നെ നെയ്മര്‍ ഗോള്‍ നേടി.
6-ാം മിനിറ്റിലാണ് പി.എസ്.ജി മുന്നിലെത്തിയത്. എന്നാല്‍ 32-ാം മിനിറ്റില്‍ മാര്‍ക്കസ് റാഷ് ഫോഡ് സമനില പിടിച്ചു. രണ്ടാം പകുതിയില്‍ പി.എസ്.ജിയെ വീണ്ടും മുന്നിലെത്തിച്ച് മാര്‍ക്വിന്‍ഹോസ് ഫ്രഞ്ച് നിരയ്ക്ക് 2-1ന്റെ ലീഡ് നല്കി. കളിയുടെ അവസാന നിമിഷത്തിലെ അധികസമയത്ത് നെയ്മര്‍ തന്റെ രണ്ടാം ഗോളിലൂടെ പി.എസ്.ജിയുടെ ജയം ആധികാരികമാക്കി.
Comments