ലണ്ടന്‍: യുവേഫാ യൂറോപ്പാ ലീഗ് അഞ്ചാം ദിന മത്സരത്തില്‍ സമനില വഴങ്ങി ടോട്ടനം. നായകന് ഹാരീ കെയിനില്ലാതെ ഇറങ്ങിയ ടോട്ടനം ലാസ്ക്കിനെതിരെയാണ് ആവേശം നിറഞ്ഞ മത്സരത്തില്‍ 3-3ന് സമനില വഴങ്ങിയത്. ഇരുപകുതിയിലുപമായിട്ടാണ് ടീമുകള്‍ ഗോളുകളടിച്ചത്.
42-ാം മിനിറ്റില്‍ പീറ്റര്‍ മിച്ചോറിയിലൂടെയാണ് ലാസ്ക് മുന്നിലെത്തിയത്. എന്നാല്‍ ആദ്യപകുതിയുടെ അധിക സമയത്ത് ടോട്ടനം ഗോള്‍ മടക്കി. ഗാരേത് ബെയിലാണ് സമനില പിടിച്ചത്. 56-ാം മിനിറ്റില്‍ ടോട്ടനത്തെ മുന്നിലെത്തിച്ച് സോന്‍ ഹ്യൂഹ് മിന് 2-1ന്റെ ലീഡ് പിടിച്ചു. എന്നാല്‍ 84-ാം മിനിറ്റില്‍ ജോഹാന്നെസ്സിലൂടെ ലാസ്ക് സമനില ഗോള്‍ നേടി. കളിയുടെ ഗതി തിരിച്ചുകൊണ്ട് ടോട്ടനത്തിനായി ഡേലേ അല്ലി 86-ാം മിനിറ്റിലെ പെനാല്‍റ്റിയിലൂടെ ഇംഗ്ലീഷ് നിരയ്ക്ക് 3-2ന്റെ സമനില നല്കി. എന്നാല്‍ കളിയുടെ അവസാന നിമിഷം വിജയ സമാനമായ സമനില പിടിച്ചുകൊണ്ട് ലാസ്കിനായി മമോദു കാരാമോക്കു ഗോൾ നേടുകയായിരുന്നു.
Comments